എൻ ഹരി റബ്ബർ ബോഡ് ചെയർമാനായി സ്ഥാനമേറ്റു

എൻ ഹരി റബ്ബർ ബോഡ് ചെയർമാനായി സ്ഥാനമേറ്റു

കോട്ടയം: റബ്ബർ ബോർഡ് ചെയർമാനായി സ്ഥാനമേറ്റ് ബിജെപി നേതാവ് എൻ ഹരി. നീണ്ട 18 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ ലഭിച്ചിരിക്കുന്നത്.

ബിജെപി മധ്യമേഖലാ പ്രസിഡൻ്റും പ്രമുഖ നേതാവുമായ എൻ ഹരിയെയാണ് റബ്ബർ ബോർഡിൻ്റെ പുതിയ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചത്.

റബ്ബർ ബോർഡ് അഭ്യൂഹങ്ങൾ ഇല്ലാതാക്കുമെന്നും ബോർഡും കർഷകരുമായുള്ള അകലം ഇല്ലാതാക്കുമെന്നും അതിലൂടെ റബ്ബർ ബോർഡിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഒഴിവാക്കുമെന്നും ഹരി പറഞ്ഞു. ഇപ്പോൾ റബ്ബറിന് നല്ല വില കിട്ടുന്നുണ്ട്. കേന്ദ്ര ഇടപെടൽ കൊണ്ട് സാധ്യമായതാണിത്. ഇനിയും ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാനുണ്ട്. അതിനായി പ്രവർത്തിക്കുമെന്നും എൻ ഹരി പറഞ്ഞു. റബ്ബർ ബോർഡ് ചെയർമാനായി സ്ഥാനമേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ന് രാവിലെ 11:45നാണ് എൻ ഹരി റബ്ബർ ബോർഡിൻ്റെ പുതിയ ചെയർമാനായി സ്ഥാനമേറ്റത്. 

റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എം വസന്ത ഗേശൻ റബർ ബോർഡിലെ ഉദ്യോഗസ്ഥന്മാരും ചേർന്ന് പുതിയ ചെയർമാനെ സ്വീകരിച്ചു. റബ്ബർ കൃഷിയിലേയ്ക്ക് യുവതലമുറയെ ആകർഷിക്കാൻ വാണിജ്യ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും സംസ്ഥാന സർക്കാരുമായി ചേർന്ന് വിവിധ പദ്ധതികൾക്ക് രൂപം നൽകുമെന്നും ചെയർമാൻ വ്യക്തമാക്കി.റബ്ബർ ടാപിങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുകയും റബർ ഇൻസ്റ്റിറ്റ്യൂട്ട് വഴി കൂടുതൽ ആളുകൾക്ക് പരിശീലനം നൽകുകയും ചെയ്യും. 

റബ്ബർ കർഷകരുടെ ക്ഷേമം, അവരുടെ മക്കളുടെ വിദ്യാഭ്യാഭത്തിനും വിവാഹത്തിനും വേണ്ട സഹായങ്ങൾ നൽകുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് എൻ ഹരി പറഞ്ഞു. വ്യത്യസ്‌തമായ പദ്ധതികൾ ആവിഷ്‌കരിച്ച് റബ്ബർ മേഖലയെ ഒന്നാമതെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുമായി നല്ല ബന്ധം നിലനിർത്തി റബ്ബർ മേഖലയെ സാമ്പത്തിക സ്ഥിരതയുള്ള സംവിധാനമാക്കി മാറ്റിയെടുക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. ഇതുവരെയും ഒരു പൈസയും പെൻ്റിങ് വന്നിട്ടില്ല. കേര പദ്ധതിയുമായി ചേർന്നാണ് ഇപ്പോൾ മുമ്പോട്ട് പോകുന്നത്. കർഷകർക്കും തൊഴിലാളികൾക്കും നിരവധി പുതിയ പദ്ധതികൾ മോദി സർക്കാർ കൊണ്ടുവന്നൂവെന്നും എൻ ഹരി കൂട്ടിച്ചേർത്തു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന ടാപ്പിങ് തൊഴിലാളികൾക്ക് നൽകുന്ന തുക വർധിപ്പിച്ചു. കർഷകരെയും കർഷക തൊഴിലാളികളെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമനം 3 വര്‍ഷത്തേക്ക്: മൂന്ന് വർഷത്തേക്കാണ് നിയമനം. ബോര്‍ഡ് ചെയര്‍മാനാകുന്ന ഐഎസുകാരനല്ലാത്ത നാലാമത്തെ ആളാണ് ഹരി. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ഹരി പരമ്പരാഗത റബ്ബര്‍ കര്‍ഷകനാണ്. റബ്ബര്‍ര് കര്‍ഷകനായ ആള്‍ ബോര്‍ഡിന്‍റെ സുപ്രധാന പദവിയിലെത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

1972ലാണ് കോണ്‍ഗ്രസ് നേതാവായ പാലാ സ്വദേശി പ്രൊഫ.കെഎം ചാണ്ടിയെ ബോര്‍ഡ് ചെയര്‍മാനാക്കിയത്. പിന്നീട് കോന്നി മുന്‍ എംഎല്‍എ പിജെ തോമസ് ചെയര്‍മാനായി. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിക്ക് ശേഷം ബോര്‍ഡ് ചെയര്‍മാനായത് കൊല്‍ക്കത്ത സ്വദേശിയും ബിജെപി നേതാവുമായ ഡോ.സവാര്‍ ധനാനിയ ആണ്.

2022 മുതല്‍ റബ്ബര്‍ ബോര്‍ഡ് അംഗമാണ് എൻ ഹരി. ഇദ്ദേഹം ബിജെപി ആലപ്പുഴ മേഖല പ്രസിഡന്‍റും പ്രഭാരിയുമാണ്. കോട്ടയം ജില്ലയുടെ മുന്‍ അധ്യക്ഷനാണ്. രാവിലെ റബ്ബർ ബോർഡ് ആസ്ഥാനത്ത് എത്തിയ എൻ.ഹരിയെ റബ്ബര്‍ ബോർഡ് ഉദ്യോഗസ്ഥരും ബിജെപി നേതാക്കളും കർഷകപ്രതിനിധികളും ചേർന്നു സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !