വിദ്യ അഭ്യസിക്കുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വളർച്ചക്ക് വേണ്ടിയായിരിക്കണമെന്ന് സ്വാമി ശിവനാരായണ

ചങ്ങനാശ്ശേരി : വിദ്യ അഭ്യസിക്കുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വളർച്ചക്ക് ഉപകരിക്കുന്ന തരത്തിലായിരിക്കണമെന്ന് ശിവഗിരി ട്രസ്റ്റ്‌ വൈദീകാചാര്യൻ സ്വാമി ശിവനാരായണ പറഞ്ഞു.

സ്വാർത്ഥതയിൽ മാത്രം വെരുറപ്പിച്ച വിദ്യാഭ്യാസ രീതി ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി പൗരവേദി സംഘടിപ്പിച്ച മെഗാ മെരിറ്റ് ഡേ -നിറവ് 2026 കുറിച്ചി രാജാസ് ഇന്റർനാഷണൽ സ്കൂളിൽ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരവേദി ചെയർമാൻ വി ജെ ലാലി അധ്യക്ഷത വഹിച്ച യോഗത്തിൽ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതാകുമാരി സജിമോൻ മുഖ്യപ്രസംഗം നടത്തി.ക്ലിമീസ് സ്കൂൾ മാനേജർ ഫാ. ബിബിൻ ആൻഡ്രൂസ് അനുഗ്രഹ പ്രഭാഷണം നടത്തി. രാജാസ് സ്കൂൾ പ്രിൻസിപ്പൽ മോസമ്മ ജോസഫ് ജോസഫ് സമ്മാനദനം നിർവഹിച്ചു.മോട്ടിവേഷണൽ സ്പീക്കർ ഡോ. ജോബിൻ എസ് കൊട്ടാരം ക്ലാസ്സെടുത്തുകൺവീനർ അഭിഷേക് ബിജു,.ഗ്രാമ പഞ്ചായത്ത്‌ അംഗം ജിക്കു കുര്യയാക്കോസ്, സി ഡി വത്സപ്പൻ, എൻ ഹബീബ്,ജോജോ അലക്സ്‌, ജോസ് ജോസഫ്, ജിൻസൺ ജെയിംസ്, അരുൺ വിമൽ, ഗീതകുമാരി, ശരണ്യ എസ് എന്നിവർ പ്രസംഗിച്ചു.

ഫുൾ എ പ്ലസ് നേടിയ കുറിച്ചി പഞ്ചായത്തിലെ 60 വിദ്യാർത്ഥികൾക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളായ എ വി ഹൈസ്കൂൾ, ഇത്തിത്താനം ഹൈ സ്കൂൾ, രാജാസ് ഇന്റർ നാഷണൽ സ്കൂൾ, ഗവണ്മെന്റ് ഹൈ സ്കൂൾ കുറച്ചി, മന്ദിരം സെന്റ് മഗ്‌ഡെലനാസ് ഹൈ സ്കൂൾ എന്നിവടങ്ങളിലെ പ്രധാന അധ്യാപകരായ അശ്വതി എൻ, മോസമ്മ ജോസഫ്‌, അനീഷ് എം കെ, ജിക്കു കുര്യയാക്കോസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !