നിപയെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനം തികഞ്ഞ പരാജയം..! മുൻ കരുതലുകൾ ഇല്ല

തിരുവനന്തപുരം: നിപയുടെ രോഗലക്ഷണങ്ങളായ മസ്തിഷ്‌കത്തിലെ നീർവീക്കം (അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം- എഇഎസ്), ഗുരുതരമായ ശ്വാസതടസ്സം (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം- എആർഡിഎസ്) എന്നിവയുമായി എത്തുന്ന എല്ലാ രോഗികളെയും നിപ പരിശോധനയ്ക്ക് കൂടി വിധേയരാക്കുകയാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ കേസുകൾ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്ന് ആരോഗ്യ വിദഗ്ധനായ ഡോ. അൽത്താഫ്.

ഇത്തരം മുൻകരുതൽ പരിശോധനകളെയാണ് 'ആക്ടീവ് സർവൈലൻസ്' എന്ന് വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന തയാറാക്കിയ പാൻഡെമിക് സാധ്യതയുള്ള രോഗങ്ങളുടെ പട്ടികയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ നിപ കേരളത്തിൽ 2018 മുതലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

2025 വരെ കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി ഉണ്ടായ 10 ഔട്ട്‌ബ്രേക്കുകളിലായി ഇതേവരെ 38 കേസുകളും 28 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ, ഈ ഔട്ട്‌ബ്രേക്കുകളിൽ ഒന്നുപോലും നമ്മുടെ ആരോഗ്യസംവിധാനം മുൻകൈയെടുത്ത് കണ്ടെത്തിയതല്ലെന്നും ഡോ. അൽത്താഫ് പറയുന്നു. 

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട നിപ കേസുകളിൽ മിക്കതും വൻകിട സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലായിരുന്നു കണ്ടെത്തിയത്. നിപയുടേതിന് സമാനമായ രോഗലക്ഷണങ്ങളുള്ളവരിൽ നടത്തിയ പരിശോധനകളിൽ യാദൃച്ഛികമായാണ് നിപ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

യാദൃച്ഛികമായ പരിശോധനകളിൽ നിപ തുടരെത്തുടരെ കണ്ടെത്തുന്നു എന്നത് നമ്മുടെ രോഗനിരീക്ഷണ സംവിധാനം ഇനിയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നതിൻ്റെ സൂചനയാണ്. ആക്ടീവ് സർവൈലൻസ് അടിയന്തരമായി നടപ്പാക്കേണ്ടത് ആദ്യഘട്ടത്തിൽ, നിപ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്.

കേരളത്തിലെ കഴിഞ്ഞ വർഷങ്ങളിലെ എഇഎസ് കേസുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ വ്യക്തമാകും. 2023ൽ 56 കേസുകളും 22 മരണവും റിപ്പോർട്ട് ചെയ്തു. 2024ൽ ഇത് 122 കേസുകളും 37 മരണവുമായി വർധിച്ചു. 2025ൽ 172 കേസുകളും 20 മരണവുമാണ് ഉണ്ടായത്. 2026ൽ ഇതുവരെ 62 കേസുകളും 12 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജപ്പാൻജ്വരം, വെസ്റ്റ് നൈൽ, റാബീസ്, നിപ തുടങ്ങിയ പല രോഗങ്ങളും എഇഎസിന് കാരണമാകാം. എങ്കിലും, നിപ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിൽ പുതുതായി കണ്ടെത്തുന്ന എഇഎസ് കേസുകളിൽ മിക്കതും നിപയാകാനുള്ള സാധ്യതയേറെയാണ്. കൂടുതൽ പരിശോധനകളിലൂടെ കൂടുതൽ കേസുകൾ കണ്ടെത്താനും, അതുവഴി നിപയുടെ പകർച്ചാരീതി, രോഗവ്യാപന സ്വഭാവം, രോഗപ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ ശാസ്ത്രീയ അറിവുകൾ സമ്പാദിക്കാനും സാധിക്കും. രോഗം തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞാൽ ചികിത്സ കൂടുതൽ ഫലപ്രദമാകാനുള്ള സാധ്യതയുമുണ്ട്. അതോടൊപ്പം രോഗം കൂടുതൽ ആളുകളിലേക്ക് പകരുന്നത് തടയുന്നതിനും ഇത് സഹായകമാകും.

ഇത്തരം സ്ക്രീനിങ് പരിശോധനകൾക്കായി നിപ സ്ഥിരീകരണത്തിന് സാധാരണ ഉപയോഗിക്കുന്ന ചെലവേറിയ ആർടി പിസിആർ പരിശോധനകൾക്ക് പകരം, ചെലവ് കുറഞ്ഞതും വേഗത്തിൽ ഫലം ലഭിക്കുന്നതുമായ ട്രൂനാറ്റ് പോലുള്ള പരിശോധനാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. രോഗം കണ്ടെത്തിയ ശേഷം പ്രതികരിക്കുന്ന സമീപനത്തിന് പകരം രോഗസാധ്യതയുള്ളവരെ മുൻകൂട്ടി കണ്ടെത്തുന്ന ആക്ടീവ് സർവൈലൻസാണ് നിപ പോലെ പാൻഡെമിക് സാധ്യതയുള്ള രോഗത്തെ നിയന്ത്രിക്കാൻ ഏറ്റവും അനുയോജ്യമെന്നും ഡോ. അൽത്താഫ് വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !