ഇന്ത്യ സഖ്യ യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സിപിഎം നേതാവ് ജോൺ ബ്രിട്ടാസും തമ്മിൽ തർക്കം.

ന്യൂഡൽഹി: കേരളത്തിലേക്ക് അദാനിയെ ആദ്യം കൊണ്ടുവന്നതാര് എന്ന കാര്യത്തിൽ ഇന്ത്യ സഖ്യ യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സിപിഎം നേതാവ് ജോൺ ബ്രിട്ടാസും തമ്മിൽ തർക്കം.

അദാനിയെ ആദ്യം കേരളത്തിൽ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാർ ആണെന്ന് ആയിരുന്നു രാഹുൽ ഗാന്ധിയുടെ വാദം. എന്നാൽ ഉമ്മൻ ചാണ്ടിയാണ് അദാനിയെ കേരളത്തിലേക്ക് ക്ഷണിച്ച് കൊണ്ടുവന്നത് എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ മറുപടി.ഡൽഹിയിൽ ഇന്നലെ ചേർന്ന ഇന്ത്യ സഖ്യ യോഗത്തിൽ ആയിരുന്നു അദാനി വിഷയത്തിൽ ഇരു നേതാക്കളും തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടായത്. 

നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 'ഇടതുപക്ഷം' ഇടതുപക്ഷമല്ലാതാകുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ഡി രാജയാണ് യോഗത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഈ പരാമർശത്തോടുള്ള ശക്തമായ വിയോജിപ്പ് രാജ യോഗത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ പക്കലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു ഇതിനുള്ള രാഹുൽ ഗാന്ധിയുടെ മറുപടി. 

അദാനിയെ കേരളത്തിലേക്ക് കൊണ്ടുപോയത് ഇടതുപക്ഷ സർക്കാർ ആണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അപ്പോഴാണ് രാഹുൽ ഗാന്ധിയെ തിരുത്തി ബ്രിട്ടാസ് രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടി സർക്കാർ ആണ് അദാനിയെ ആദ്യം കേരളത്തിലേക്ക് കൊണ്ടുപോയത് എന്നും, അതുമായി ബന്ധപ്പെട്ട് ഒരു CAG റിപ്പോർട്ട് തന്നെ ഉണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. 

ഇന്ത്യ സഖ്യ യോഗത്തിൽ ഈ വാദപ്രതിവാദങ്ങൾ നടന്ന കാര്യം ജോൺ ബ്രിട്ടാസ് സ്ഥിരീകരിച്ചു. സിപിഎം-ബിജെപി ഡീൽ ആരോപണം ഉന്നയിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞത് കൊണ്ടാണെന്നും യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. പിണറായി വിജയനോട് തനിക്ക് വ്യക്തിപരമായ എതിർപ്പില്ലെന്നും ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !