കൊടുങ്ങല്ലൂർ :തൃശ്ശൂരിൽ സിറ്റി ഡാൻസാഫിന്റെ വൻ എംഡി എം എ വേട്ട.
323 ഗ്രാം എംഡി എം എ പിടികൂടി.രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ .ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. രണ്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തത് സ്ത്രീകളിൽ ഒരാളുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിരുന്നു.ഡാൻസാഫിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി വാണിയംപാറയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് രഹസ്യ ഭാഗത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സംഘത്തിലുള്ള ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ നിന്നും 20 ഗ്രാം എംഡി എംഎ കൂടി കണ്ടെടുത്തു.
വീണ്ടും നടത്തിയ ചോദ്യം ചെയ്യലിൽ ഗുരുവായൂർ പഞ്ചാരമുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നിന്നും 300 ഗ്രാം എംഡിഎം എ കൂടി കണ്ടെടുക്കുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.