യുകെ :തുടര്‍ച്ചയായ രണ്ടാം ദിവസവും ബെല്‍ഫാസ്റ്റില്‍ കലാപം തുടരുകയാണ്. പലയിടങ്ങളിലും കലാപകാരികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
കുടിയേറ്റക്കാരുടെ വീടുകളുടെ പട്ടിക തയ്യാറാക്കി അതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പലയിടങ്ങളിലും അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ജലപീരങ്കികളും റബ്ബര്‍ വെടിയുണ്ടകളും ഉപയോഗിക്കേണ്ടതായും വന്നു. പോലീസിനു നേരെ ജനക്കൂട്ടം കല്ലുകളും കുപ്പികളും എറിയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഇന്നലെ പ്രധാന പ്രതിഷേധം നടന്നയിടത്ത് ലഹളക്കാര്‍ ഒരു കെട്ടിടത്തിനും നിരവധി കാറുകള്‍ക്കും തീയിട്ടു. അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ചിംനി കോര്‍ണര്‍ ഹോട്ടലിലേക്ക് പ്രകടനക്കാര്‍ മാര്‍ച്ച് ചെയ്യുന്നതിനിടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ആന്‍ട്രിം റോഡില്‍ വെച്ചു തന്നെ പോലീസ് ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന്, മുഖംമൂടിയണിഞ്ഞ പ്രകടനക്കാര്‍ പോലീസിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രകടനക്കാരെ ഹോട്ടലിന് മുന്നിലെത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ ഈ അക്രമ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു പ്രകടനത്തില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞത്.
സമീപത്തുണ്ടായിരുന്ന ഒരു ബംഗ്ലാവിന് ലഹളക്കാര്‍ തീയിട്ടതോടെ പോലീസ് റബ്ബര്‍ വെടിയുണ്ടകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ബംഗ്ലാവില്‍ ആ സമയത്ത് ആരുമില്ലായിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി. അതിനിടെ ബെല്‍ഫാസ്റ്റില്‍ നിന്നും 60 മൈല്‍ വടക്ക് പടിഞ്ഞാറ് മാറിയുള്ള ലണ്ടന്‍ഡെറിയിലും പ്രതിഷേധവുമായി ഇറങ്ങിയ ഒരുപറ്റം യുവാക്കള്‍ ചവറുകൂനകള്ക്കും മറ്റും തീയിട്ടു.ബെല്‍ഫാസ്റ്റിലെ അക്രമിക്ക് ബ്രിട്ടനില്‍ അഭയം നല്‍കിയത് ഏറെ വിവാദമായ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെയാണെന്ന വാര്‍ത്ത പുറത്തുവന്നു.
ഹോം ഓഫീസിന്റെ പത്ത് പേജ് വരുന്ന ചോദ്യാവലി പൂരിപ്പിച്ച് നല്‍കിയതോടെ ഇയാള്‍ക്ക് ബ്രിട്ടനില്‍ താമസിക്കാന്‍ അനുമതി നല്കുകയായിരുന്നത്രെ. മുഖാമുഖ സംഭാഷണങ്ങളോ മറ്റ് മാനദണ്ഡങ്ങളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 92,000 അഭയാഭ്യര്ത്ഥനകളില് തീരുമാനമുണ്ടാക്കും എന്ന ഉറപ്പ് പാലിക്കുന്നതിനായി ഋഷി സുനക് പ്രധാനമന്ത്രി ആയിരുന്നപ്പോഴായിരുന്നു ഈ പദ്ധതി കൊണ്ടുവന്നത്.
അതിനുശേഷം, ഈ പദ്ധതി സാധ്യമാക്കുന്നതിനു പുറകില്‍ പ്രവര്‍ത്തിച്ചിരുന്ന അന്നത്തെ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനും, ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്കും റിഫൊം യു കെയിലേക്ക് കൂറുമാറിയിരുന്നു. ഈ പദ്ധതിക്ക് കീഴില്‍ അഭയത്തിനായി അപേക്ഷിച്ച വലിയൊരു പങ്ക് അഭയാര്‍ത്ഥികള്‍ക്കും രാജ്യത്ത് അഭയം നല്‍കിയിരുന്നു. സുഡാന് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഈ പദ്ധതി കൂടുതലായി ഉപയോഗിച്ചത്. അവരുടെ രാജ്യങ്ങളില്‍ ആഭ്യന്തര യുദ്ധങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അപേക്ഷിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും അഭയം ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഈ പദ്ധതി അത്യന്തം അപകടകാരിയായ ഒന്നാണെന്ന് അന്നേ മൈഗ്രേഷന്‍ വാച്ച് യു കെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനായി നിലകൊള്ളുന്ന സംഘടനയാണിത്. 2023 ജൂണിലായിരുന്നു ഫാസ്റ്റ് ട്രാക്ക് സംവിധാനം സുഡാന്‍കാര്‍ക്കും കൂടി ബാധകമാക്കിയത്. അപ്പോഴായിരുന്നു അഭയത്തിനായി അപേക്ഷിച്ച് കൊലപാതകി ബ്രിട്ടനില്‍ അഭയം നേടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.