മുംബൈ : ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ പ്രതീകമായി ഇസ്രയേലിൽ ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ സ്ഥാപിക്കാൻ തീരുമാനം.
ശിവരാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ചാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പദ്ധതി ഇരുരാജ്യങ്ങളിലെയും ജനങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയ്ക്ക് ഛത്രപതി ശിവജി മഹാരാജ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇസ്രയേലിന് വ്യക്തമായി അറിയാമെന്ന് യാനിവ് റെവാച്ച് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.മഹാരാജിന്റെ വലിയ പ്രതിമ ഇന്ത്യയിൽ നിർമിച്ച് ഇസ്രയേലിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ഇസ്രയേലിലെ പ്രധാനപ്പെട്ട ഒരു നഗരത്തിലാകും ഇത് സ്ഥാപിക്കുക. ശിവജി മഹാരാജിന്റെ പൈതൃകത്തിന് അനുയോജ്യമായ രീതിയിൽ സ്മാരകം ഒരുക്കുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സഹായം ഇസ്രയേൽ തേടിയിട്ടുണ്ട്. ചരിത്രപരമായ വിവരങ്ങൾ, കലാപരമായ ഉപദേശങ്ങൾ, രൂപകൽപ്പന എന്നിവയ്ക്കുള്ള സഹായം നൽകാമെന്ന് മുഖ്യമന്ത്രി ഉടൻ തന്നെ സമ്മതിക്കുകയും ചെയ്തു.
മഹാരാഷ്ട്രയും ഇവിടത്തെ ജൂത സമൂഹവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ പ്രതീകം കൂടിയായിരിക്കും പ്രതിമ. ഇന്ത്യയിലെ ജനങ്ങൾക്ക് ഇസ്രയേലിനോടും അവിടത്തെ ദേശീയ വീരന്മാരോടും വലിയ ബഹുമാനമുണ്ട്. സമാനമായി ശിവജി മഹാരാജിന്റെ ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ച് കൂടുതൽ ഇസ്രയേൽ പൗരർക്ക് മനസ്സിലാക്കിക്കൊടുക്കാൻ പദ്ധതി ഉപകരിക്കുമെന്നും യാനിവ് റെവാച്ച് പറഞ്ഞു.ഇസ്രയേലിന്റെ ചരിത്രപരമായ തീരുമാനത്തിനു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഇതൊരു വലിയ വാർത്തയാണെന്നും ശിവരാജ്യാഭിഷേക ദിനത്തിൽ ഇസ്രയേലിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയ കോൺസൽ ജനറൽ യാനിവ് റെവാച്ചിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും ഫഡ്നാവിസ് എക്സിൽ കുറിച്ചു. മഹാരാഷ്ട്ര സർക്കാർ ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.