ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാകുന്നു.

ടെഹ്റാന്‍: ലോകത്തെ മുഴുവന്‍ വന്‍ ഭീതിയിലാഴ്ത്തി പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാകുന്നു.

ലോകരാജ്യങ്ങള്‍ മുന്‍കൈയെടുത്തു നടത്തിയ സമാധാന ചര്‍ച്ചകളെല്ലാം പൂര്‍ണ്ണമായും വഴിമുട്ടിയതോടെ ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള വമ്പന്‍ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ ഔദ്യോഗികമായി പിന്മാറിയെന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇരുഭാഗത്തുനിന്നും അതിരൂക്ഷമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാനമായ ഖഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വന്‍ ബോംബാക്രമണം നടത്തി. ഇതിന് തിരിച്ചടിയെന്നോണം കുവൈത്തിലും ബഹ്‌റൈനിലും ഇറാന്‍ മിസൈല്‍ മഴ പെയ്യിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ താവളമായ ഖഷം ദ്വീപില്‍ അതിശക്തമായ 'സ്വയം പ്രതിരോധ' ആക്രമണം നടത്തിയതായി യുഎസ് സൈന്യം ഔദ്യോഗികമായി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഖഷം ദ്വീപില്‍ നിന്ന് കാതടപ്പിക്കുന്ന വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മേഖല പൂര്‍ണ്ണമായും യുദ്ധഭീതിയിലാണ്.

അതേസമയം, കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാന്‍ തൊടുത്തുവിട്ട ഒന്നിലധികം മാരക ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തങ്ങള്‍ ആകാശത്തുവെച്ച് തന്നെ വിജയകരമായി തകര്‍ത്തതായി യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് എക്‌സിലൂടെ വ്യക്തമാക്കി. 

പ്രാദേശിക അയല്‍രാജ്യങ്ങളെ ലക്ഷ്യംവെച്ച് ഇറാന്‍ നിരവധി മിസൈലുകള്‍ വിക്ഷേപിച്ചെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഇറാന് സാധിച്ചില്ലെന്നാണ് അമേരിക്കയുടെ വാദം. ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബഹ്‌റൈനിലും കുവൈറ്റിലും യുദ്ധ സൈറണുകള്‍ മുഴങ്ങിയതായി അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !