ബെംഗളൂരു: മല്ലേശ്വരത്ത് പങ്കാളിയായ യുവതിയെ യുവാവ് കൊലപ്പെടുത്തിയ വാർത്തയാണ് പുറത്തുവരുന്നത്.
വീട്ടുജോലികൾ ചെയ്യാൻ മടി കാണിച്ചുവെന്നാരോപിച്ചാണ് ഇരുപതുവയസ്സുകാരിയായ അനുഷയെ, കൂടെ താമസിച്ചിരുന്ന ഇരുപത്തിയേഴുകാരനായ ശരത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഹസ്സൻ ജില്ലയിലെ സകലേശ്പുര സ്വദേശികളായ ഇവർ ഇന്‍സ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള ഒരു വാടക വീട്ടിൽ ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രതിയായ ശരത്.
അനുഷ വീട്ടുജോലികളിൽ ഒട്ടും താൽപ്പര്യം കാണിച്ചിരുന്നില്ലെന്നും, ശരത് ജോലി കഴിഞ്ഞെത്തിയ ശേഷമാണ് എല്ലാ വീട്ടുജോലികളും തനിയെ ചെയ്യേണ്ടി വന്നിരുന്നതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. ഇന്നലെ ഉണ്ടായ ശക്തമായ വാക്കുതർക്കത്തിനിടയിലാണ് ശരത് ഈ കടുംകൈ ചെയ്തത്.
കൊലപാതകത്തിന് ശേഷം വിവരം പ്രതി തന്നെയാണ് ഒരു അഭിഭാഷകനെ വിളിച്ച് അറിയിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ മല്ലേശ്വരം പോലീസ് സ്ഥലത്തെത്തി ശരത്തിനെ കസ്റ്റഡിയിലെടുത്തു. നിലവിൽ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. നിസ്സാരമായ ഒരു കാര്യത്തിന്റെ പേരിൽ ഉണ്ടായ ഈ ദാരുണമായ കൊലപാതകം വലിയ നടുക്കമാണ് പ്രദേശവാസികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.