കോട്ടയം :ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് പേരെയാണ് 250 ഗ്രാം എംഡി എം എ യുമായി പോലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ (29) പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ നിബിൻ എൻ ബി (38) എന്നിവരെയാണ് സാഹസികമായി വാഹനം തടഞ്ഞ് പിടികൂടിയത്.കോട്ടയം ഡാൻസാഫ് ടീം, പൊൻകുന്നം പോലീസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊൻകുന്നം ഗവൺമെൻ്റ് സ്കൂളിന് സമീപത്ത് വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് തടയുകയായിരുന്നു.
തുടർന്ന് പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ മറ്റൊരു വാഹനമിട്ട് തടഞ്ഞാണ് പിടികൂടിയത്. രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന എം ഡി എം എ സമീപത്തെ വർക്ക് ഷോപ്പിൽ വാഹനം എത്തിച്ചാണ് കണ്ടെടുത്തത്.
ബാംഗ്ലൂരിൽ നിന്ന് ചങ്ങനാശ്ശേരിയിൽ ചില്ലറ വില്പനനയ്ക്കായി കൊണ്ടുപോവുകയായിരുന്നു എംഡി എം എ എന്ന് പോലീസ് പറഞ്ഞു. ഇതിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുന്നതാണ്.
പിടിയിലായ പ്രതികളിൽ നിബിൻ മറ്റൊരു കഞ്ചാവ് കേസിലും, അടിപിടി കേസിലും പ്രതിയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.