ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി മൂലമുണ്ടായ കനത്ത സാമ്പത്തിക ബാധ്യത മറികടക്കാൻ സർക്കാർ ഭൂമിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും ഉൾപ്പെടെയുള്ള ആസ്തികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ഊർജിതമാക്കി.
നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ (NMP) 2.0 വഴിയാണ് 10 ലക്ഷം കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. ഇതിലൂടെ 2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷ കാലയളവിൽ വരുമാനം കണ്ടെത്താനാണ് കേന്ദ്ര നീക്കം.അധിക വരുമാനം കണ്ടെത്താനുള്ള പുതിയ വഴികള്‍ തേടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് (DPE) എന്നിവയുടെ യോഗങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിക്ഷേപകരുടെ താല്പര്യക്കുറവും മൂല്യനിര്‍ണ്ണയത്തിലെ ആശങ്കകളും കാരണം മുന്‍പ് നിര്‍ത്തിവെച്ചിരുന്ന ഐഡിബിഐ (IDBI) ബാങ്കിന്റെ വില്‍പന സര്‍ക്കാര്‍ പുനരാരംഭിച്ചേക്കുമെന്നാണ് സൂചന.
2027 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കലിലൂടെ മാത്രം 80,000 കോടി രൂപ സമാഹരിക്കാനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായ എന്‍എംപി 1.0 വഴി ലക്ഷ്യമിട്ടിരുന്ന 6 ലക്ഷം കോടി രൂപയുടെ 90 ശതമാനവും നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ടവുമായി മുന്നോട്ട് പോകാൻ കേന്ദ്രം തീരുമാനിച്ചത്.
ഇതിനൊപ്പം നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്‍ വഴി വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ പക്കൽ ഉപയോഗശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയും മറ്റ് പ്രധാനമല്ലാത്ത ആസ്തികളും പണമാക്കി മാറ്റുന്ന നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. ഡിപിഇയുടെ കണക്കുകള്‍ പ്രകാരം 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഏകദേശം 10,048 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ പണമാക്കി മാറ്റുന്നതിനുള്ള അനുമതികള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുമായി രൂപീകരിച്ച 1 ലക്ഷം കോടി രൂപയുടെ ‘ഇക്കണോമിക് സ്റ്റെബിലൈസേഷന്‍ ഫണ്ട്’ ഉൾപ്പെടെയുള്ള പദ്ധതികളാണ് സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചത്.
ഇതില്‍ നിന്ന് 10,000 കോടി രൂപ വിമാന ഇന്ധന വില സ്ഥിരപ്പെടുത്താനായി എണ്ണ വിപണന കമ്പനികള്‍ക്ക് നൽകിയിരിക്കുകയാണ്. ഇതിന് പുറമെ പ്രതിസന്ധിയിലായ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും (MSME) വ്യോമയാന മേഖലയെയും സഹായിക്കുന്നതിനായി 18,000 കോടി രൂപ വകയിരുത്തി പുതിയ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആസ്തികൾ വിറ്റഴിച്ച് വലിയ തുക സമാഹരിക്കാൻ ധനമന്ത്രാലയം വഴി കേന്ദ്രം അടിയന്തര നീക്കം നടത്തുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.