ഇന്ത്യക്കാരന്റെ കടയ്ക്ക് തീയിട്ട് വീണ്ടും വംശീയ വിദ്വേഷം ആളിക്കത്തിക്കാൻ ശ്രമം..!

ഇന്ത്യക്കാരന്റെ കടയ്ക്ക് തീയിട്ട് വീണ്ടും വംശീയ വിദ്വേഷം ആളിക്കത്തിക്കാൻ ശ്രമം..!

യുകെ :ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രം തുറന്ന് പ്രവര്‍ത്തിച്ചിരുന്ന, വടക്കന്‍ ബെല്‍ഫാസ്റ്റിലെ ഒരു കടയ്ക്ക് അജ്ഞാതര്‍ തീയിട്ടു.

വംശീയ വിദ്വേഷമാണ് തീവെയ്പ്പിന് കാരണമെന്ന് പോലീസ് പറയുന്നു. ഷാങ്കില്‍ റോഡില്‍, നേരത്തേ ഒരു ഗോസ്പല്‍ ഹോള്‍ ആയിരുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയ്ക്കാണ് തീയിട്ടത്. കഴിഞ്ഞ വര്‍ഷമായിരുന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യന്‍ വംശജനായ വ്യക്തി ഈ കെട്ടിടം വാങ്ങിയത്. അഗ്‌നിബാധയില്‍ കെട്ടിടം പൂര്‍ണ്ണമായും നശിച്ചു എന്നാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ് പറയുന്നത്.

കഴിഞ്ഞ 18 വര്‍ഷക്കാലമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന, ഇന്ത്യന്‍ വംശജനായ കെട്ടിടമുടമ പറയുന്നത് തന്റെ ജീവിതകാല സമ്പാദ്യം മുഴുവന്‍ നശിച്ചു എന്നാണ്. കെട്ടിടത്തിനുള്ളില്‍ ഇലക്ട്രിക് ജോലികള്‍ നടന്നു വരുന്നതേയുള്ളു എന്നതിനാല്‍ കെട്ടിടത്തിന് ഇന്‍ഷുറന്‍സ് ലഭിച്ചിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. 

കെട്ടിടത്തോടൊപ്പം, എതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ആരംഭിച്ച കടയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും കത്തി നശിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ആരോ മനഃപൂര്‍വ്വം തീയിടുകയായിരുന്നു എന്ന് അഗ്‌നിശമന വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !