കൊല്ലം :കൊല്ലം പുനലൂരിൽ രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച പണം പുനലൂർ റെയിൽവേ പോലിസ് പിടികൂടി.
റെയിൽവേ എസ്.പി.യുടെ നിർദ്ദേശപ്രകാരം ഇന്ന് പുലർച്ചെ പുനലൂരിൽ എത്തിയ ചെന്നെ എഗ്മോർ - മധുര ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 18,62,500 രൂപ പിടികൂടിയത്.അനധികൃതമായി പണം കൈവശം വെച്ചതിന് തമിഴ്നാട് മധുര സ്വദേശി ഗോവിന്ദ രാജുവിനെ പുനലൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
തുടർച്ചയായി ട്രെയിൻ മാർഗ്ഗം അനധികൃതമായി കടത്തി വരുന്ന പണം പുനലൂർ റെയിൽ പോലീസ് പിടികൂടി വരികയാണ്.
എന്നാൽ ഈ പണത്തിൻ്റെ ഉറവിടം പോലീസിന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്നും, പിടികൂടിയ പണത്തിൻ്റെ ഉറവിടം ഉടനടി കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.