മേലുകാവ് : ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തന പരിപാടികളുടെ ഭാഗമായി MM-MU-M-UP സ്കൂൾ വിദ്യാർത്ഥികൾ മേലുകാവ് ഗ്രാമ പഞ്ചായത്ത് MCF സന്ദർശിച്ചു.
ഹരിത കർമ്മ സേന ശേഖരിക്കുന്ന പാഴ്വസ്തുക്കൾ MCF ൽ എത്തിച്ചതിനു ശേഷം നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ നേരിട്ട് കണ്ട് മനസ്സിലാക്കി,ഹരിത കർമ്മ സേന അംഗങ്ങൾ വിദ്യാർത്ഥികൾക്ക് മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു. പ്രസിഡൻ്റ് ബിൻസി ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് സെക്രട്ടറി പോൾ ബേബി ആശംസകൾ അറിയിച്ചു.ക്ലീൻ കേരള സെക്ടർ കോർഡിനേറ്റർ ന്യൂസിമോൾ ക്ലാസ് നയിച്ചു . അധ്യാപകരായ ജോജിമോൻ മാത്യു അസിം മുഹമ്മദ്, അസ്ന എം മുഹമ്മദ് , പ്രേരക് നൈസി ബിന്നി ഹരിത കർമ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.