ഡബ്ലിൻ: അയര്‍ലണ്ടില്‍ ഈയാഴ്ചയിലുടനീളം മഴ പെയ്യുമെന്നും, കലുഷിതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ്. അതേ സമയം വിവിധ കൗണ്ടികളിൽ ഇതിനോടകം തന്നെ ശക്തമായ കാറ്റും മഴയും ആരാഭിച്ചുകഴിഞ്ഞു.
മെയ് അവസാനം എത്തിയ ശക്തമായ ചൂടിന് ശേഷം ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ തണുപ്പും ഉണ്ടാകുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.ഇന്ന് രാജ്യമെമ്പാടും ചാറ്റല്‍ മഴ പെയ്യും. ഇടയ്ക്ക് മഴ ശക്തമാകുമെന്നും, കിഴക്കന്‍ പ്രദേശങ്ങളെയാണ് ഇത് സാരമായി ബാധിക്കുകയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. വൈകുന്നേരത്തോടെ മഴയ്ക്ക് ചെറിയ ശമനമുണ്ടാകും. 14 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ ഇത് 9 മുതല്‍ 12 ഡിഗ്രി വരെ കുറയും.
ചിലയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. 13 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. ഒപ്പം ചെറിയ രീതിയില്‍ തെക്ക്, തെക്കുപടിഞ്ഞാറന്‍ കാറ്റും വീശും.
ബുധനാഴ്ച രാത്രിയിലും നീണ്ടുനില്‍ക്കുന്ന മഴ തുടരും. 9 മുതല്‍ 11 ഡിഗ്രി വരെയാകും താപനില അനുഭവപ്പെടുക.
വ്യാഴാഴ്ച രാവിലെ ആരംഭിക്കുന്ന മഴ പലയിടത്തും പിന്നീട് ഏറെ നേരെ തുടരും. പിന്നാലെ ചെറിയ രീതിയില്‍ വെയില് ലഭിക്കുകയും, താപനില 12 മുതല്‍ 16 ഡിഗ്രി വരെ ഉയരുകയും ചെയ്യും. എന്നാല്‍ രാത്രിയോടെ വീണ്ടും മഴയെത്തും. പടിഞ്ഞാറന്‍ പ്രദേശത്തെയാണ് മഴ കാര്യമായി ബാധിക്കുക. താപനില 5 മുതല്‍ 8 ഡിഗ്രി വരെ താഴുകയും ചെയ്യും.
വെള്ളിയാഴ്ച രാവിലെ വരണ്ട കാലാവസ്ഥയും വെയിലും ലഭിക്കാനാണ് സാധ്യത. എന്നാല്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴ പെയ്തേക്കും. പിന്നീടിത് കിഴക്കന്‍ പ്രദേശത്തേയ്ക്ക് വ്യാപിക്കും. 13 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.