കള്ളനെ പിടിക്കുന്നതിന് പകരം വീട് പൂട്ടുന്നു,.. പ്രധാന മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കള്ളനെ പിടിക്കുന്നതിന് പകരം വീട് പൂട്ടുന്നു,.. പ്രധാന മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷക്ക് മുന്നോടിയായി പ്രമുഖ ഇൻസ്‌റ്റൻ്റ് മെസേജിങ് ആപ്പായ ടെലഗ്രാമിന് താത്‌കാലിക വിലക്ക് ഏർപ്പെടുത്തിയതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ചോദ്യപേപ്പർ ചോർച്ച തടയാനുള്ള മോദി സർക്കാരിൻ്റെ 'പുതിയ' തന്ത്രമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

" 'ടെലിഗ്രാം ബാൻ'- ചോദ്യപേപ്പർ ചോർച്ച തടയാനുള്ള മോദി സർക്കാരിൻ്റെ പുതിയ തന്ത്രമാണിത്. അതായിത് കള്ളനെ പിടിക്കുന്നതിന് പകരം ആയാളുടെ വീടിൻ്റെ വാതിലിന് പൂട്ട് ഇടുക. ലക്ഷക്കണക്കിന് വിദ്യാർഥികൾ വർഷങ്ങളായി ടെലഗ്രാം വഴി പഠിക്കുന്നുണ്ട്. ടെലഗ്രാമിന് താത്‌കലിക്കമായി വിലക്ക് ഏർപ്പെടുത്തിയത് കൊണ്ട് ചോദ്യ പേപ്പർ ചോർച്ചക്ക് എങ്ങനെയാണ് പരിഹാരമുണ്ടാകുന്നത്. 

അത് ശരിക്കും മണ്ടത്തരമല്ലേ? രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും ഇത് അറിയാം, അതുപോലെ തന്നെ ചോദ്യ പേപ്പർ ചോർച്ച നടത്തുന്ന മാഫിയക്കും അറിയാം. അടുത്ത നിരോധനം ആർക്കായിരിക്കും വാട്‌സപ്പിനാണോ? ", രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു."പരീക്ഷാ ദിവസം വിദ്യാർഥികളെ പരിശോധിക്കും. വസ്‌ത്രത്തിൽ പോക്കറ്റ് ഉണ്ടെങ്കിൽ കത്രിക ഉപയോഗിച്ച് പോക്കറ്റുകൾ മുറിക്കും. ചോദ്യപേപ്പറുകൾ വ്യോമസേനയുടെ വിമാനം വഴി അയക്കും, നാടകങ്ങൾക്ക് ഒരു കുറവുമില്ല. 

ചോദ്യ പേപ്പർ ചോർച്ച നടത്തുന്നവർക്കെതിരെ ഒരു നടപടിയുമില്ല. കാരണം അവർ സർക്കാരിൻ്റെ നിരീക്ഷണത്തിൽ തഴച്ചുവളരുകയും യുവാക്കളെ കരയിപ്പിക്കുകയും ചെയ്യുന്നു. മോദി ജി നാടകം ഉപേക്ഷിക്കുക. വിദ്യാർഥികൾക്കെതിരെയല്ല, മാഫിയക്കെതിരയാണ് നടപടി എടുക്കേണ്ടത്. വിദ്യാർഥികളുടെ ആശങ്കകൾ കേൾക്കൂ അല്ലെങ്കിൽ രാജ്യത്തെ യുവാക്കൾക്ക് അവരുടെ അവകാശങ്ങൾ എങ്ങനെ നേടണമെന്ന് അറിയാ ", രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം ടെലിഗ്രാമിന് ഇന്ത്യയിൽ ഏർപ്പെടുത്തിയ ഒരാഴ്ചത്തെ വിലക്കിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി സിഇഒ പാവൽ ദുറോവും രംഗത്തെത്തി. പരീക്ഷാ വിവരങ്ങൾ ചോർത്തിയവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പകരം രാജ്യത്തെ 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജൂൺ 21ന് നടക്കുന്ന നീറ്റ് യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) ശിപാർശ പ്രകാരമാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയം ടെലിഗ്രാമിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ജൂൺ 22 വരെയാണ് വിലക്ക്. ഇതിന് പുറമെ നിലവിലുള്ള സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ജൂൺ 30 വരെ റദ്ദാക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network