ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഡൽഹിയിൽ ഫ്ലെക്സുകൾ.
ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായക യോഗത്തിന് മുൻപായാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.ഇന്ത്യ സഖ്യത്തിലെ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ സഖ്യത്തിൽ രാഹുൽ ഗാന്ധിക്കെതിരേ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലക്സ് ബോർഡുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഡൽഹിയിൽ അശോക് റോഡിലടക്കമുള്ള നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എം.കെ. സ്റ്റാലിൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പിണറായി വിജയൻ അടക്കമുള്ളവരുടെ ചിത്രങ്ങളോടു കൂടിയുള്ള വിമർശന ബോർഡുകളും വിവിധയിടങ്ങളിലായുണ്ട്.
ഇന്ത്യ സഖ്യത്തിന്റെ ഭാവി എന്ത് എന്ന കാര്യം നിശ്ചയിക്കാനുള്ള നിർണായക യോഗമാണ് ഇന്ന് ഡൽഹിയിൽ നടക്കുന്നത്. ഇടഞ്ഞ് നിൽക്കുന്ന ഡിഎംകെയും എഎപിയും യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.