പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സമ്മാനിക്കും

ന്യൂഡൽഹി: 2026-ലെ പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സമ്മാനിക്കും.

രാഷ്ട്രഭവനിൽ വച്ച് നടക്കുന്ന രണ്ടാമത്തെ സിവിൽ ഇൻവെസ്റ്റിചർ ചടങ്ങിൽ രണ്ട് പത്മവിഭൂഷൺ, ഏഴ് പത്മഭൂഷൺ, 56 പത്മശ്രീ എന്നിവയുൾപ്പെടെ 65 പുരസ്കാരങ്ങളാണ് വിതരണം ചെയ്യുന്നത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രതിഭകൾക്കാണ് നൽകുന്നത്.

സോവ-റിഗ്‌പയുടെ കാവലാൾ

ഹിമാലയൻ വൈദ്യശാസ്ത്ര പാരമ്പര്യമായ സോവ-റിഗ്‌പയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോവ-റിഗ്‌പയുടെ ഡയറക്‌ടറായ ഡോ. പത്മ ഗുർമേതിന് പത്മശ്രീ ലഭിച്ചത്. പുരസ്കാരം ലഭിച്ചത് അദ്ഭുതകരമായി തോന്നുന്നുവെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ലഡാക്കിലെ വിദൂര പ്രദേശത്തുനിന്നുള്ള തന്നെപ്പോലുള്ള ഒരാൾക്ക് ഈ അംഗീകാരം ലഭിക്കുന്നത് വ്യക്തിപരമായ നേട്ടം മാത്രമല്ലെന്നും, മറിച്ച് സോവ-റിഗ്‌പ സമൂഹത്തിനാകെ ലഭിക്കുന്ന വലിയ അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആയുഷ് മന്ത്രാലയത്തിന് കീഴിൽ ഈ പാരമ്പര്യ വൈദ്യശാസ്ത്രത്തെ എത്തിക്കുന്നതിലും, ഇതിന് ആഗോള തലത്തിൽ അംഗീകാരം നേടിക്കൊടുക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വിപ്ലവം

വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ കുറവുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് അറിവ് പകരുന്നതിനായി ജീവിതത്തിൻ്റെ 42 വർഷം നീക്കിവച്ച കർണാടക ലിംഗായത്ത് വിദ്യാഭ്യാസ സൊസൈറ്റി (കെഎൽഇ) ചെയർമാൻ ഡോ. പ്രഭാകർ ബസപ്രഭു കോറെയും പത്മശ്രീ പുരസ്‌കാരത്തിന് അർഹനായി. കർണാടകയിലെ ബെലഗാവി സ്വദേശിയായ അദ്ദേഹം തൻ്റെ നാല് പതിറ്റാണ്ടിലേറെ നീണ്ട സാമൂഹിക സേവനങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു.

സാങ്കേതിക സർവകലാശാലയും കോളജുകളും ഉൾപ്പെടെ 320-ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഈ സ്ഥാപനങ്ങളിൽ 1.48 ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഗ്രാമീണ മെഡിക്കൽ സെൻ്ററുകളും സാറ്റലൈറ്റ് സെൻ്ററുകളും ഉൾപ്പെടുന്ന വലിയൊരു ആരോഗ്യ സംരക്ഷണ ശൃംഖലയും അദ്ദേഹം കെട്ടിപ്പടുത്തു. 

5,000-ത്തിലധികം കിടക്കകളുള്ള വലിയൊരു ആശുപത്രിയും ഇതിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 1,200 കിടക്കകൾ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിനായി മാത്രം മാറ്റിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !