കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ കേസ്.
മേയ് 31 ന് ‘കരുണൻ ചാലിൽ’ എന്ന ഫെയ്‌സ്ബുക് അക്കൗണ്ടിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ചതിനാണ് അത്തോളി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിയുടെ ഷൂസിൽ മുഖ്യമന്ത്രി മുത്തം വയ്ക്കുന്ന തരത്തിൽ വ്യാജമായി സൃഷ്ടിച്ച ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ നിയമവിരുദ്ധമായ പ്രവർത്തികളിലൂടെ പ്രകോപനം ഉണ്ടാക്കുന്നത് സംബന്ധിച്ച ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പു പ്രകാരവും ആശയവിനിമയ മാർഗങ്ങളിലൂടെ വ്യക്തിഹത്യയോ അപകീർത്തിയോ ഉണ്ടാക്കുന്നതിന് എതിരെ കേരള പൊലീസ് ചട്ടത്തിലെ 120(ഒ) പ്രകാരവുമാണ് കേസ് എടുത്തത്.
മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയിലാണ് കേസ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.