ചെന്നൈ: നടൻ സൂര്യയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സൂര്യയെയും അതേ വഴിയിലേക്ക് ബന്ധിപ്പിച്ചുള്ള പ്രചാരണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ആരാധക സംഘടനയായ സൂര്യ നൽപണി ഇയക്കം വിശദീകരണവുമായി രംഗത്തെത്തിയത്.സൂര്യയ്ക്ക് നിലവിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ യാതൊരു പദ്ധതിയുമില്ലെന്നും, സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അടുത്തിടെ നടന്ന സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഇ. വീരമണി നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് തുടക്കമായത്. എന്നാൽ, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഫാൻസ് അസോസിയേഷൻ വ്യക്തമാക്കി.
അതേസമയം, സൂര്യ നിലവിൽ അഗരം ഫൗണ്ടേഷനിലൂടെയും നൽപണി ഇയക്കത്തിലൂടെയും സാമൂഹിക സേവന പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സംഘടന കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.