'പാലാനോവ ഫുഡ്‌സ്' ബ്രാൻഡ് പ്രകാശനവും ഫാക്ടറി ഔട്ട്‌ലെറ്റ് ഉദ്ഘാടനവും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ (PSWS) പുതിയ സംരംഭമായ "പാലാനോവ ഫുഡ്‌സ്" (Palanova Foods) ബ്രാൻഡ് നാമ പ്രകാശനവും ഫാക്ടറി ഔട്ട്‌ലെറ്റ് ഉദ്ഘാടനവും നടന്നു.

പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിന്റെ ഉദ്ഘാടനവും ബ്രാൻഡ് പ്രകാശനവും നിർവ്വഹിച്ചു.

ചടങ്ങിൽ പി.എസ്.ഡബ്ല്യു.എസ് മുൻ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ സ്വാഗതം ആശംസിച്ചു. വികാരി ജനറാൾ വെരി റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോട്ടയം പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ. ജോ ജോസ് സി., കോട്ടയം ഡി.ഐ.സി ജനറൽ മാനേജർ ശ്രീ. നജീബ് പി.എ, പി.എസ്.ഡബ്ല്യു.എസ് ഡയറക്ടർ ഫാ. ജോസഫ് വട്ടപ്പിള്ളിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാൻസിസ് ഇടത്തിനാല്, പി.എസ്.ഡബ്ല്യു.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു പുളിക്കപ്പറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ശ്രീ. സിബി മാത്യു നന്ദി രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !