ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹം..! ഇന്ന് തുറക്കും

ഇരിട്ടി ( കണ്ണൂർ) : വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ 11 വർഷം മുൻപ് അവസാനമായി മൃതദേഹം അടക്കിയ 38–ാം നമ്പർ പൊതുകല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞനിലയിൽ മൃതദേഹമെന്നു കരുതുന്ന വസ്തു കണ്ടെത്തിയ സംഭവത്തിൽ ഇന്ന് കല്ലറ തുറന്നു പരിശോധിക്കും.

ശാസ്ത്രീയ പരിശോധനയ്ക്കുവേണ്ടി കല്ലറ തുറക്കാൻ തലശ്ശേരി ആർഡിഒ കോടതി പൊലീസിന് അനുമതി നൽകി.ഈ കല്ലറയിൽ 2006ൽ സംസ്കരിച്ച മറിയം മൊയ്യപ്പള്ളിയിലിന്റെയും 2015ൽ സംസ്കരിച്ച ജയിംസ് കൂമ്പുക്കലിന്റെയും ബന്ധുക്കളെ സ്ഥലത്തെത്തിച്ചു പൊലീസ് നടത്തിയ പരിശോധനയിൽ, പായയിൽ പൊതിഞ്ഞ് ആരെയും അടക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. 2015ൽ അറക്കപ്പൊടിയും മണലും നിരത്തി തുണിയും വിരിച്ച് ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണു ജയിംസിനെ അടക്കം ചെയ്തതെന്നു ബന്ധുക്കൾ മൊഴിനൽകി. 

2015ൽ ജയിംസ് കൂമ്പുക്കലിനെ അടക്കിയപ്പോൾ കല്ലറ കാലിയായിരുന്നെന്നു ബന്ധു ആൽവിൻ ഫ്രാൻസിസ് പറഞ്ഞു. കല്ലറ വൃത്തിയാക്കി മണൽവിരിച്ചു. അതിനു മുകളിൽ വെള്ളത്തുണി മൂടി. ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണ് അടക്കിയത്. 50 പേർ ചടങ്ങിൽ പങ്കെടുത്തു. 

ദുരൂഹത മാറണമെന്നും ആൽവിൻ പറഞ്ഞു.ഇരിട്ടി തഹസിൽദാരുടെയും മെഡിക്കൽ ബോർഡ് പ്രതിനിധികളുടെയും സാന്നിധ്യത്തിലാകും കല്ലറ പരിശോധനയെന്ന് കരിക്കോട്ടക്കരി പൊലീസ് അറിയിച്ചു. പരിശോധനാസമയത്തു മറ്റാർക്കും പ്രവേശനമുണ്ടാകില്ല. അസ്വാഭാവികത തോന്നിയാൽ സാംപിളുകൾ ശേഖരിക്കും. ഡിഎൻഎ പരിശോധനയുൾപ്പെടെ നടത്തും.

ഇടവകയിൽ മരിച്ച ഒരാളെ സംസ്കരിക്കാൻ ഈ മാസം 13ന് കല്ലറ തുറന്നതോടെയാണു ദുരൂഹത തുടങ്ങിയത്. ഒരു മൃതദേഹം പെട്ടിയിൽ അടക്കം ചെയ്ത നിലയിലും മറ്റൊന്ന് മൃതദേഹമെന്നു തോന്നിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിലും കണ്ടെത്തുകയായിരുന്നു. 

ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞു മൃതദേഹം സംസ്കരിക്കാൻ സാധ്യതയില്ലാത്തതാണു ദുരൂഹതകൾക്കും ആശങ്കകൾക്കും കാരണമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !