കോഴിക്കോട്: പാസ്പോർട്ട് സേവാ കേന്ദ്ര മാതൃകയിൽ ‘എംവിഡി സേവാ കേന്ദ്രങ്ങൾ’ തുടങ്ങാനുള്ള മോട്ടർ വാഹന വകുപ്പിന്റെ നീക്കം അപേക്ഷകർക്കു തിരിച്ചടിയാകുമെന്ന് ആശങ്ക. സർവീസ് ചാർജ് കുത്തനെ ഉയരുമെന്നു മാത്രമല്ല, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും വകുപ്പിലെ ജോലി സാധ്യത കുറയ്ക്കുമെന്നുമാണ് ആശങ്ക.
തത്കാൽ പാസ്പോർട്ട് പോലെ, എംവിഡി സേവാ കേന്ദ്രയിൽ തത്കാൽ സേവനത്തിനും നിർദേശമുണ്ട്. ഇതിന് അധികം സർവീസ് ചാർജ് നൽകണം. നിലവിൽ ആർടി, സബ് ആർടി ഓഫിസുകളിൽ, ചെറിയ സർവീസ് ചാർജ് വാങ്ങി സേവനം നൽകുന്ന കുടുംബശ്രീ ഇ സേവാ കേന്ദ്രങ്ങളുണ്ട്. ഇവർക്കും പുതിയ പദ്ധതി തിരിച്ചടിയാകും.
ഡിജിറ്റൽ ടോക്കൺ, സെൽഫ് സർവീസ് കിയോസ്ക്, ഓൺലൈൻ പേയ്മെന്റ് സിസ്റ്റം, സിസിടിവി, പരാതി പരിഹാര കൗണ്ടറുകൾ, കാത്തിരിപ്പിനുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ സേവാ കേന്ദ്രത്തിൽ സ്വകാര്യ കമ്പനി ഒരുക്കണം. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്നും അക്ഷയ കേന്ദ്രങ്ങളുമായും കംപ്യൂട്ടർ സർവീസ് കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചു കൊണ്ടുപോകാമെന്നും ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ തുടങ്ങാമെന്നും നിർദേശത്തിലുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.