ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുക്കപ്പെട്ടു;കേരള നിയമസഭയുടെ നാലാമത്തെ വനിതാ ഡപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഷാനിമോൾക്ക് 99 വോട്ടും സിപിഐയിലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ 3 എംഎൽഎമാരും വിട്ടുനിന്നു. സ്പീക്കറും വോട്ടു ചെയ്തില്ല. 


സ്പീക്കറെ ഒഴിച്ചു നിർത്തിയാൽ സ്വതന്ത്രർ അടക്കം യുഡിഎഫിന് 101 സീറ്റുകളുള്ളതിനാൽ ഷാനിമോൾ ഉസ്മാന്റെ വിജയം ഉറപ്പായിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ. 35 വർഷത്തിനു ശേഷമാണ് കേരള നിയമസഭയ്ക്ക് വനിതാ ഡപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്.



അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണിക്കൃഷ്ണൻ, മുൻ എംപി കെ.പി.ധനപാലൻ, മുൻ മന്ത്രി ടി.യു.കുരുവിള എന്നിവർക്ക് സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭ ചരമോപചാരം അർപ്പിക്കും. പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തരപ്രമേയവും ഇന്നു സഭയിൽ എത്തും.



തുടർന്ന് സബ്മിഷനും ശ്രദ്ധക്ഷണിക്കലും കഴിഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. നാളെയും മറ്റന്നാളും ഈ ചർച്ചയുണ്ടാകും. ചോദ്യോത്തരവേള ഇൗ ദിവസങ്ങളിൽ ഒഴിവാക്കി. രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം 19ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഈ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. 



22, 23, 24 തീയതികൾ ബജറ്റിൻമേൽ ചർച്ച നടക്കും. തുടർന്ന് ഇടവേളയ്ക്കു ശേഷം 29നാണു സഭ ചേരുക. 29നും 30നും ധനാഭ്യർഥനകളിന്മേലുള്ള ചർച്ചയാണ്. ജൂലൈ ഒന്നിന് ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചകൾ പൂർത്തിയാക്കി സഭ പിരിയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !