അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം; മുൻ അഡീഷനൽ സെക്രട്ടറിയെ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സ്ഥാനത്തു നിന്നു പുറത്താക്കി

കൊല്ലം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിലെ പ്രതി സെക്രട്ടേറിയറ്റിലെ മുൻ അഡീഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സ്ഥാനത്തു നിന്നു പുറത്താക്കി. 


മുൻ അഡിഷനൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി.

അഡീഷനൽ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച നന്ദകുമാറിനെ കഴിഞ്ഞ സർക്കാറാണ് ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ചത്. 

ഇടതുസംഘടനാ പ്രവർത്തകനായിരുന്ന നന്ദകുമാർ 2023ൽ ഫെയ്സ്ബുക്കിലൂടെ മോശമായ പോസ്റ്റിട്ട് അപമാനിച്ചെന്ന് അച്ചു ഉമ്മൻ ഡിജിപിക്കു പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല.

ഇതിൽ വിമർശനം വ്യാപകമായതോടെ നന്ദകുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും നിസാര വകുപ്പു ചുമത്തി അറസ്റ്റു ചെയ്യാതെ വിട്ടയച്ചു. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞാണു ചോദ്യം ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !