പാർട്ടിയെ കുടുക്കിയ വെളിപ്പെടുത്തൽ; എ.പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തു;

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ എ.പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തു. കടുത്ത നടപടിയിലേക്ക് പാർട്ടി കടന്നില്ല. നടപടിയെടുത്താൽ ശബരിമലയിലെ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പത്മകുമാർ സുഹൃത്തുക്കളോടും സിപിഎം നേതാക്കളോടും പറഞ്ഞിരുന്നു. സമ്മർദത്തിനു വഴങ്ങിയാണ് നടപടി ലഘൂകരിച്ചതെന്നാണ് സൂചന.


കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയായ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് 2025 നവംബർ 20ന് പത്മകുമാറിനെ അറസ്റ്റു ചെയ്തത്. കവർച്ച പത്മകുമാറിന്റെ കൂടി അറിവോടെയാണെന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കണ്ടെത്തിയിരുന്നു. ബോർഡിന്റെ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. തട്ടിപ്പിനു നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ മറ്റു പ്രതികൾക്കൊപ്പം പത്മകുമാറിനും ജാമ്യം ലഭിച്ചു.



പാർട്ടിയെ കുടുക്കിയ വെളിപ്പെടുത്തൽ


ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ്.ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്തുനിന്നു മാറ്റിനിർത്തിയെന്നു പത്മകുമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യുവതീപ്രവേശസമയത്ത് തന്നെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത് ഫോൺ രേഖകൾ പരിശോധിച്ചാൽ കണ്ടെത്താമെന്നു എ.പത്മകുമാർ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അന്നു ദേവസ്വം ബോർഡ് വക കാറിൽ തിരുവനന്തപുരത്തു പോയത് ലോഗ് ബുക്ക് പരിശോധിച്ചാൽ അറിയാമെന്നും പത്മകുമാർ വെളിപ്പെടുത്തിയിരുന്നു.


‘ശബരിമലയിൽ സ്ത്രീകൾ കയറിയ വാർത്തയറിഞ്ഞ് പിറ്റേദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോൾ, ഇതിനാണോ എന്നെ ഇവിടേക്കു വിജയേട്ടൻ വിളിച്ചുവരുത്തിയത് എന്നു ചോദിച്ചു. പപ്പനെ ഞാൻ വിളിച്ചില്ലല്ലോ എന്നായിരുന്നു മറുപടി. തുടർന്ന് പിഎസിനെ വിളിച്ച പിണറായി, താൻ എന്തിനാ പപ്പനെ വിളിച്ചതെന്നു ചോദിച്ചു ദേഷ്യപ്പെട്ടു. പിന്നീടു പിഎസിനെ കണ്ടപ്പോൾ, താൻ എന്നോടു പിണങ്ങേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തന്നെ ഇവിടേക്കു വിളിപ്പിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്’– ഇന്നലെ പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളനം കണ്ട ശേഷമാണ് പത്മകുമാർ ഈ വിവരങ്ങൾ സുഹൃത്തുക്കളോടു പങ്കുവച്ചത്.

റാന്നി പെരുനാട്ടിൽനിന്നുള്ള ചില സ്ത്രീകളെ ശബരിമലയിൽ കയറ്റുന്നതിനുള്ള നീക്കങ്ങൾ അന്നത്തെ ഒരു എംഎൽഎയുടെ നേതൃത്വത്തിൽ നടന്നെങ്കിലും പത്മകുമാർ സമ്മതിക്കാതിരുന്നതാണു തടസ്സമായതെന്നും വിവരമുണ്ട്. ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിൽ വരെ സിപിഎം നേതാക്കൾ ഇടപെട്ടതായി പത്മകുമാർ വെളിപ്പെടുത്തി. താൻ നിർദേശിക്കുന്നയാളെ നിയമിക്കണമെന്നു പറഞ്ഞ് ഒരു മന്ത്രി കത്തു നൽകിയിരുന്നു. ആത്മകഥയിൽ ഈ കത്ത് ഉൾപ്പെടെ പ്രസിദ്ധീകരിക്കുമെന്നും പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !