പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം വാടക; കരാര്‍ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍;

പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം വാടക; കരാര്‍ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍;

തിരുവനന്തപുരം: പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കരാര്‍ ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണിത്. 

സ്വകാര്യ കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് ഹെലികോപ്റ്റര്‍ ആവശ്യമാണെന്നാണു ഡിജിപിയുടെ നിലപാട്. 

പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളില്‍ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. 

ഒരു മാസം 25 മണിക്കൂര്‍ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും അധിക തുക നല്‍കണം. 

പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം വാടക നല്‍കേണ്ട സ്ഥിതിയായിരുന്നു. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് ധൂര്‍ത്താണെന്ന ആരോപണം പ്രതിപക്ഷത്തിരിക്കെ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. കരാര്‍ തുടരണമോയെന്ന കാര്യത്തില്‍ വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !