കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൗശിക് എന്ന വിദ്യാർഥിയെ തിരുവനന്തപുരത്ത് എത്തിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ നിന്ന് കൗശികിനെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലേക്കാണ് മാറ്റിയത്.
2024 മുതൽ ഫിറ്റ്‌നസ് ഇല്ലാതെയാണ് ഈ വാഹനം ഓടിയിരുന്നത്. രണ്ടുമാസം മുമ്പ് ഏപ്രിൽ രണ്ടിനാണ് ഈ വാഹനത്തിന്റെ ഫിറ്റ്‌നസ് പുതുക്കിയിരിക്കുന്നത്. അപ്പോഴും വാഹനത്തിന്റെ ജിപിഎസ് സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താതെയാണ് ഫിറ്റ്‌നസ് നൽകിയത്. ഈ വിഷയത്തിലെല്ലാം മോട്ടോർ വാഹനവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. 17 വർഷം പഴക്കമുള്ള വാഹനമാണിത്, അതിന്റെ അറ്റകുറ്റപ്പണികളൊന്നും കൃത്യമായി നടത്തിയിരുന്നില്ല. മാത്രമല്ല, ഈ വാഹനം പതിവായി നിയമം ലംഘിച്ചിരുന്നതായും വിവരമുണ്ട്. നിയമലംഘനം നടത്തിയതിന് നിരവധി ചെല്ലാൻ ലഭിച്ചിട്ടുള്ള വണ്ടിയാണിത്, ഇതിൽ പലതും ഇപ്പോഴും അടച്ചിട്ടുമില്ല. 2024-ൽ ഫിറ്റ്‌നസ് കാലാവധി അവസാനിച്ചിട്ടും നിരന്തരം ഓടുകയും, പലതവണ പലതരത്തിലുള്ള നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുകയും ചെയ്തിട്ടും വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലായെന്ന് പോലീസോ മോട്ടോർവാഹന വകുപ്പോ പരിശോധിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. ഈ വർഷം ജനുവരി 30-ന് ഒരു നിയമലംഘനത്തിന് പിടിച്ചപ്പോഴും 250 രൂപ പിഴയടപ്പിച്ച് വാഹനം വിട്ടുകൊടുക്കുകയാണ് ചെയ്തത്.
ഇത്തരത്തിൽ ചെറിയ പിഴത്തുകൾ അടച്ച് രക്ഷപ്പെട്ട് പോരുകയായിരിന്നു വാഹന ഉടമ. ഒടുവിൽ റെവന്യൂ റിക്കവറിയായി വാഹനം ഏറ്റെടുക്കും എന്ന ഘട്ടംവന്നപ്പോഴാണ് രണ്ടുമാസം മുമ്പ് ടിപ്പറിന്റെ ടാക്‌സ് അടച്ച് പുതുക്കാൻ വാഹന ഉടമ തയ്യാറായത്. അതിനുമുമ്പുവരെ ഇതേ വാഹനം ഇത് വഴിയിലൂടെ ഇത്തരത്തിൽ ചീറിപ്പാഞ്ഞിരുന്നു എന്നത് പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും അനാസ്ഥയാണ് തുറന്നുകാട്ടുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.