വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിലേക്ക് ഇറാൻ തൊടുത്ത 4 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ് സൈന്യം. കൂടാതെ ഇറാനിലെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും സൈന്യം വെളിപ്പെടുത്തി.
‘‘പ്രാദേശിക സമുദ്രഗതാഗതത്തിന് ഈ ഡ്രോണുകൾ ഭീഷണിയായിരുന്നു. കൂടുതൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി, കടലിടുക്കിലെ ഒരു ദ്വീപിലുൾപ്പെടെയുള്ള റഡാർ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി’’– യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ആക്രമണങ്ങളെ തുടർന്ന് വെടിനിർത്തൽ കരാർ തകർന്നേക്കുമോ എന്ന ആശങ്കകൾക്കിടെ, ഇറാനുമായുള്ള സ്ഥിതിഗതികൾ നന്നായി പോകുന്നുവെന്നായിരുന്നു ട്രംപ് വെള്ളിയാഴ്ച പറഞ്ഞത്. ഇറാൻ വിഷയത്തിൽ നിന്ന് വളരെ വേഗത്തിൽ നമ്മൾ പുറത്തുകടക്കാൻ പോകുകയാണെന്ന് വിസ്കോൺസിനിൽ കർഷകർക്കായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ ട്രംപ് പറഞ്ഞു.
‘‘ചിലപ്പോൾ കഠിനമായ മാർഗം, അല്ലെങ്കിൽ ഒരു കടലാസ് കഷ്ണത്തിലൂടെ. എന്തായാലും നമ്മൾ ഇറാൻ വിഷയത്തിൽ നിന്ന് പുറത്തുവരാൻ പോകുകയാണ്. നിങ്ങളുടെ വളത്തിന്റെ വിലയും വല്ലാതെ കുറയാൻ പോവുകയാണ്’’ – ട്രംപ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.