തിരുവനന്തപുരം: വർക്കല ബീച്ച് റോഡിൽ ഇന്നോവ വാഹനം നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം എന്ന് നാട്ടുകാർ പറയുന്നു.
പാപനാശം കിളിത്തട്ട് മുക്ക് ക്ഷേത്രത്തിന് മുൻവശത്തെമതിലിനോട് ചേർന്നാണ് വാഹനം തല കീഴായി മറിഞ്ഞത്. കൊല്ലം പാരിപ്പള്ളി സ്വദേശികളായ അഞ്ച് അംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്.
യുവാക്കളെ വർക്കല താലൂക്ക് ആശുപത്രിയിലും നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷൈൻ (30),ഹലിം (28) എന്നിവർക്ക് പരിക്ക് ഗുരുതരമാണ്. ഇവരെ ശിവഗിരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി.
മദ്യ ലഹരിയിലായിരുന്നു യുവാക്കളെന്ന് പൊലീസ് പറഞ്ഞു. സഞ്ചാരികളാൽ തിരക്കുള്ള റോഡിൽ പുലർച്ചെയാണ് അപകടം നടന്നത് എന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.