രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിനു പകരം ആകാശ് തില്ലങ്കേരിയുടെ ചിത്രം; പിഴവ് തിരുത്തി പിഎസ്‌സി ബുള്ളറ്റിന്‍

തിരുവനന്തപുരം: കേരളത്തിലെ മികച്ച തിരക്കഥാകൃത്തായി ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ച രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിനു പകരം പിഎസ്‌സി ബുള്ളറ്റിനില്‍ അബദ്ധത്തില്‍ കടന്നുകൂടിയത് ഷുഹൈബ് വധക്കേസ് പ്രതിയും സിപിഎം മുൻ പ്രവര്‍ത്തകനുമായ ആകാശ് തില്ലങ്കേരിയുടെ ചിത്രം. 


മേയ് 15ന് പിഎസ്‌സി പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാനപേജിലെ സമകാലികം വിഭാഗത്തിലാണ് പിഴവ് വന്നത്. 

2025ലെ ഫലിം ക്രിട്ടിക്‌സ് അവാര്‍ഡ് സംബന്ധിച്ച് മികച്ച സംവിധായകന്‍ നടന്‍, നടി, തിരക്കഥാകൃത്ത് എന്നിവരുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയത്. 


ഡൊമിനിക് അരുണ്‍, മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശൻ, അനശ്വര രാജന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് രാജേഷ് തില്ലങ്കേരി എന്ന ക്യാപ്ഷനില്‍ ആകാശ് തില്ലങ്കേരിയുടെ ചിത്രം അച്ചടിച്ചു വന്നത്. പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇ-വെര്‍ഷനില്‍ ഫോട്ടോ മാറ്റി നല്‍കി. 



തുടര്‍ന്ന് ജൂണ്‍ 1ലെ ബുള്ളറ്റിനില്‍ ശരിയായ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉദ്യോഗാർഥികള്‍ പരീക്ഷകള്‍ക്ക് പരിശീലനം നേടാനായി ഉപയോഗിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണ് പിഎസ്‌സി ബുള്ളറ്റിന്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !