സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യം; മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി ഇഡി

സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യം; മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി ഇഡി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന്, ഇവ വിശദമായി പരിശോധിക്കാനാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം.

എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നൽകിയ സേവനങ്ങളെക്കുറിച്ച് വീണയും സിഎംആർഎൽ ഉടമകളും ഉദ്യോഗസ്ഥരും നൽകിയ മൊഴികളിൽ കാര്യമായ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. 

വീണയെ രണ്ടുതവണ ചോദ്യം ചെയ്തതിന് പിന്നാലെ സിഎംആർഎൽ എം.ഡി ശരൺ എസ്. കർത്തയെ ഇഡി വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.

എസ്എഫ്ഐഒ കുറ്റപത്രത്തിലെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുന്ന ഇഡി, വളരെ കരുതലോടെയാണ് കേസിൽ മുന്നോട്ടുപോകുന്നത്. 

ഈ നിയമനടപടികളിൽ തിരിച്ചടിയുണ്ടായാൽ കേസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നതിനാൽ, കുറ്റമറ്റ രീതിയിൽ അന്വേഷണം പൂർത്തിയാക്കാനാണ് ഇഡിയുടെ നീക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network