ന്യൂഡൽഹി: സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്ത അടയാളങ്ങളിലൊന്നായ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി (ഡാൻസിങ് ഗേൾ)’ എന്ന വെങ്കലശിൽപത്തിന്റെ ‘നഗ്നത’ മറച്ച് എൻസിഇആർടി. 9–ാം ക്ലാസിൽ ഈ അധ്യയന വർഷം ആരംഭിച്ച കലാപഠനത്തിനു വേണ്ടി തയാറാക്കിയ ‘മധുരിമ’ പുസ്തകത്തിലെ ആദ്യ അധ്യായത്തിലാണ് കറുത്ത നിറം ഉപയോഗിച്ച് ഉടൽ മറച്ച രീതിയിൽ ചിത്രം ഉൾപ്പെടുത്തിയത്.
ലോഹശാസ്ത്ര വിജ്ഞാനത്തിന്റെ തെളിവാണെന്നും സദാചാരം മാറ്റിവച്ച് യാഥാർഥ്യമെന്തെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നുമായിരുന്നു ഡാനിനോയുടെ വാദം. ഡൽഹിയിലെ നാഷനൽ മ്യൂസിയത്തിൽ ശിൽപം കാണാൻ കുട്ടികൾ ഉൾപ്പെടെയുള്ളവർ എത്തുന്നുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല.
ആറാം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകത്തിലും ഇതുണ്ട്. സംഗീത നാടക അക്കാദമി അധ്യക്ഷ സന്ധ്യ പുരേച്ചയുടെ നേതൃത്വത്തിലുള്ള സമിതിയാണു കലാപഠനത്തിനു വേണ്ടിയുള്ള പുസ്തകം തയാറാക്കിയത്. ഇത്തരത്തിൽ ചിത്രം ഉൾപ്പെടുത്തിയതിന്റെ കാരണം അറിയില്ലെന്നും പുസ്തകം തയാറാക്കിയ വിദഗ്ധ സമിതിയുടെ തീരുമാനമാണെന്നും ആണ് എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനി ആദ്യം പറഞ്ഞത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.