ആയത്തുള്ള അലി ഖമേനിയുടെ കബറടക്കം ജൂലൈ 7-ന് ;

ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കബറടക്കം ജൂലൈ 7-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാൻ പ്രസ്സ് ടിവി യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങാണ് നടക്കുകയെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.


ഫെബ്രുവരി 28-നായിരുന്നു ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുന്നത്. നാല് മാസങ്ങൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ടെഹ്റാൻ, ഖൂം, മഷദ് എന്നീ മൂന്ന് നഗരങ്ങളിലായിട്ടായിരിക്കും സംസ്കാര ചടങ്ങുകൾ. ജൂലൈ 6, 7, 8 എന്നീ മൂന്ന് ദിവസം ചടങ്ങുകൾ നീണ്ടു നിൽക്കും. ഇമാം റെസ ദേവാലയത്തിലായിരിക്കും അന്ത്യവിശ്രമം. ജൂലൈ ഏഴിന് മഷദിൽ വെച്ചായിരിക്കും അന്തിമ സംസ്കാര ചടങ്ങുകൾ. 


ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് ജനങ്ങൾക്കായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സമാനതകളില്ലാത്ത പൊതുജന പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു. ഫെബ്രുവരി 28-നാണ് ആയത്തുള്ള അലി ഖമേനി യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെടുന്നത്. ശേഷം ഖമേനിയുടെ മൃതദേഹത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ഇറാൻ പുറത്തുവിട്ടിരുന്നില്ല. 


അതേസമയം, ആയത്തുള്ള അലി ഖമേനിയുടെ മകൻ മുജ്തബ ഖമേനിയെ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മുജ്തബ ഖമേനിയെ തിരഞ്ഞെടുത്തെങ്കിലും അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹം ഇതുവരെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !