തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ. കെ.ജെ.റീനയെ സ്ഥലം മാറ്റിയതില്‍ ആരോഗ്യവകുപ്പിന് തിരിച്ചടി. സ്ഥലംമാറ്റ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തിരുവനന്തപുരം ബെഞ്ച് സ്റ്റേ ചെയ്തു. ഡോ.റീനയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഡോ.റീന പകര്‍ച്ചവ്യാധിക്കാലത്തു 15 ദിവസം അവധിക്ക് അപേക്ഷിച്ചിരുന്നുവെന്ന് വ്യക്മാക്കി ആദ്യം ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് പിന്നീട് തിരുത്തിയിരുന്നു. ശബരിമലയിലേക്കു ഡോക്ടര്‍മാരെ വിട്ടു നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചതും നിപ്പ സ്ഥിരീകരിച്ച റിസള്‍ട്ട് അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് സ്ഥലംമാറ്റത്തിനു കാരണമായി ആരോഗ്യമന്ത്രി കെ.മുരളീധരന് ചൂണ്ടിക്കാട്ടിയിരുന്നത്.
ഡോ.റീന സര്‍ക്കാര്‍ സംവിധാനവുമായി സഹകരിക്കുന്നില്ലെന്നും അതാണു നടപടിക്കു പിന്നിലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.