തിരുവനന്തപുരം: സിറ്റി സർക്കുലർ ഇ-ബസുകൾക്ക് ടിക്കറ്റ് നിരക്ക് പുതുക്കിയിട്ടും മുൻമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം ഓടിച്ച ബസിന്റെ നിരക്കു മാറ്റാതെ കെ.എസ്.ആർ.ടി.സി. പേരൂർക്കട ഡിപ്പോയിൽനിന്ന് കിഴക്കേക്കോട്ട-ആറ്റുകാൽ-പുഞ്ചക്കരി റൂട്ടിൽ ഓടുന്ന ഇലക്ട്രിക്ക് ബസിനാണ് ഇപ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവു നൽകുന്നത്.
2021-ൽ സിറ്റി സർക്കുലർ ബസുകൾ തുടങ്ങിയ സമയത്ത് ഒരു ട്രിപ്പിന് പത്ത് രൂപയാണ് ഈടാക്കിയിരുന്നത്. 10 രൂപ ടിക്കറ്റ് എടുക്കുന്നവർക്ക് ആ ട്രിപ്പിൽ പൂർണമായും യാത്ര ചെയ്യാം. മറ്റ് ഫെയർസ്റ്റേജുകൾ ഉണ്ടാകില്ല. മന്ത്രിയായി കെ.ബി. ഗണേഷ്‌കുമാർ ചുമതലയേറ്റതിനു പിന്നാലെ ഇതു പിൻവലിച്ചു. മിനിമം നിരക്ക് 12 രൂപയായി നിരക്കുയർത്തി.
ഫെയർസ്റ്റേജുകളും ബാധകമാക്കി. എന്നാൽ, പുഞ്ചക്കരി വഴിയുള്ള ഒരു ബസിനുമാത്രം നിരക്ക് ഉയർത്തിയില്ല. അന്നത്തെ മന്ത്രിയുടെ പാർട്ടിയുടെ ജില്ലാ നേതാവ് ഇടപെട്ടാണ് തന്റെ വീടിനു സമീപത്തുകൂടി ബസ് ഓടിച്ചത്.
ഇതിന്റെ നിരക്ക് ഉയർത്തേണ്ടതില്ലെന്ന് മന്ത്രിയുടെ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകി.
കഴിഞ്ഞ രണ്ടുവർഷമായി ഈ ബസ് കുറഞ്ഞ നിരക്കിൽ ഓടുന്നുണ്ട്. സമീപത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരും നിരക്ക് ഇളവ് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. മറ്റൊരു ബസിനും നൽകാത്ത പരിഗണന കെ.എസ്.ആർ.ടി.സി. പേരൂർക്കട ഡിപ്പോയിലെ ബസിനു നൽകി.
മന്ത്രിസഭ മാറിയിട്ടും ഇളവു തുടരുകയാണ്സ. ഫെയർസ്റ്റേജ് അപാകം ഉടൻ പരിഹരിക്കുമെന്നാണ് പേരൂർക്കട ഡിപ്പോ അധികൃതർ നൽകുന്ന മറുപടി. ഇത്രയുംകാലം ഒരു ബസ് മാത്രം കുറഞ്ഞ നിരക്കിൽ ഓടിയതെങ്ങനെയെന്ന് അധികൃതർ വ്യക്തമാക്കുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.