യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് എട്ട് മരണം;

യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് എട്ട് മരണം;

കലിഫോർണിയ: യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. ലൊസാഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേഡ്സ് വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായത്.


പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ് തകർന്നതെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും എഡ്വേഡ്സ് എയർഫോഴ്സ് ബേസ് പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എയർഫീൽഡ് അടച്ചു. ഇവിടേക്ക് വരേണ്ടിയിരുന്ന മറ്റ് വിമാനങ്ങൾ തിരിച്ചുവിട്ടതായി അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.


1954ലാണ് ബി–52 ബോംബർ യുഎസ് സേനയുടെ ഭാഗമായത്. സോവിയറ്റ് യൂണിയനുമായുള്ള യുദ്ധം മുന്നിൽക്കണ്ടാണ് ഇത് രൂപകൽപന ചെയ്തത്. ശീതയുദ്ധം അവസാനിച്ചതിന് ശേഷവും വിമാനത്തിൽ തുടർച്ചയായ നവീകരണങ്ങൾ നടത്തി.

ബോംബുകളും ക്രൂസ് മിസൈലുകളും ഉൾപ്പെടെയുള്ള വിവിധതരം ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ കൂറ്റൻ ബോംബർ വിമാനത്തിന് 159 അടി നീളമുണ്ട്. ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയുമുണ്ട്. വിയറ്റ്നാം, ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ സംഘർഷ മേഖലകളിൽ അമേരിക്ക ഈ വിമാനം വിന്യസിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network