സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ 4,000 കോടിയിലധികം രൂപയുടെ പ്രതിരോധ സഹായ പദ്ധതി പ്രഖ്യാപിച്ച് അമേരിക്ക;

ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക ശേഷിക്ക് കരുത്തുപകരുന്നതിനായി അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കും എം 777 (M777A2) അൾട്രാ ലൈറ്റ് ഹോവിറ്റ്സർ പീരങ്കികൾക്കുമായി ഏകദേശം 482.2 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 4,000 കോടിയിലധികം രൂപ) പ്രതിരോധ സഹായ പദ്ധതി അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പരിപാലനവും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതിനായുള്ള വിദേശ സൈനിക വിൽപ്പന (Foreign Military Sale) സംബന്ധിച്ച അറിയിപ്പ് അമേരിക്കൻ കോൺഗ്രസിന് കൈമാറി. 


ഈ പദ്ധതി പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് നടപ്പിലാക്കുന്നത്. എം 777 ഹോവിറ്റ്സർ പീരങ്കികൾ, അപ്പാച്ചെ ഹെലികോപ്റ്ററുകൾ എന്നിവയുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കുമാണ് ഈ തുക ചെലവഴിക്കേണ്ടിവരിക.
ഉയരമേറിയ മലയോര മേഖലകളിൽ ഇന്ത്യ വിന്യസിച്ചിരിക്കുന്ന ഈ പീരങ്കികളാണ് എം -777 പീരങ്കികൾ. ഇവയുടെ അറ്റകുറ്റപ്പണികൾക്കും അനുബന്ധ സേവനങ്ങൾക്കുമായി 230 മില്യൺ ഡോളർ മാറ്റിവെക്കും. ബിഎഇ സിസ്റ്റംസ് ആണ് ഇതിന്റെ പ്രധാന കരാറുകാർ. 


എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ 198.2 മില്യൺ ഡോളറിന്റെ പാക്കേജാണ് അനുവദിച്ചിരിക്കുന്നത്. ബോയിംഗ്, ലോക്ക്ഹീഡ് മാർട്ടിൻ എന്നീ കമ്പനികളാണ് ഇതിനാവശ്യമായ സേവനങ്ങൾ നൽകുക. വെറും ആയുധ വിൽപ്പന എന്നതിലുപരി, ഇന്ത്യയുടെ സൈനിക ഉപകരണങ്ങൾ ദീർഘകാലം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ കരാർ ലക്ഷ്യമിടുന്നത്. കരാർ പ്രകാരം ആവശ്യമായ സ്‌പെയർ പാർട്ടുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും. ഇതിന് പുറമെ സാങ്കേതിക സഹായം, എഞ്ചിനീയറിംഗ് സേവനങ്ങൾ, ലോജിസ്റ്റിക്‌സ് പിന്തുണ, സൈനികർക്കുള്ള പ്രത്യേക പരിശീലനം, അറ്റകുറ്റപ്പണികൾക്കായി ഫീൽഡ് സർവീസ് പ്രതിനിധികളുടെ സേവനം തുടങ്ങിയവ ഇന്ത്യയ്ക്ക ഉപയോഗിക്കാം. 

അപ്പാച്ചെ, എം-777ലഹൊവിറ്റ്‌സർ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിൽ ദീർഘകാല പരിപാലന പിന്തുണ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുതാണ്. ഇത് പ്രകാരമാണ് പുതിയ പ്രതിരോധ ഇടപാട് നടക്കാനൊരുങ്ങുന്നത്. യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിച്ചാലുടൻ ഈ ഇടപാട് നടക്കും. ഇന്തോ-പസഫിക് മേഖലയിലും ദക്ഷിണേഷ്യയിലും സമാധാനവും സാമ്പത്തിക സ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ അമേരിക്കൻ പ്രതിരോധ വകുപ്പ് പ്രശംസിച്ചു. ഇന്ത്യയെ ഒരു 'പ്രധാന പ്രതിരോധ പങ്കാളി' എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായമെന്ന് പെന്റഗൺ വ്യക്തമാക്കി. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ഈ കരാറിനെ സ്വാഗതം ചെയ്തു. 'അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സുരക്ഷാ ശേഷി നിലനിർത്താൻ ഈ കരാർ സഹായിക്കും' എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !