കോട്ടയം: കോട്ടയത്തെ ആകാശപ്പാതയുടെ പ്രവൃത്തികൾ പുനരാരംഭിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മുഖ്യമന്ത്രി വി.ഡി.സതീശൻ ഇക്കാര്യം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്.
കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് 2015 നവംബറിൽ നാറ്റ്പാക്കിന്റെ ട്രാഫിക് വികസന പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത പദ്ധതിക്കു രൂപം നൽകിയത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് കിറ്റ്കോയെയാണു പദ്ധതി നടത്തിപ്പിന് ഏൽപിച്ചത്.
5.18 കോടി രൂപയായിരുന്നു ചെലവ്. 2.16 കോടി രൂപയുടെ നിർമാണം നടത്തി. ഭരണമാറ്റം വന്നതോടെ തുടർപ്രവർത്തനം നടത്തിയില്ല.
പദ്ധതി തുകയായ 5.18 കോടിക്കു പുറമേ അധികം വേണ്ടിവരുന്ന 1.65 കോടി രൂപ എംഎൽഎ ഫണ്ടിൽനിന്ന് നൽകാമെന്നു പറഞ്ഞെങ്കിലും പദ്ധതിക്ക് ജീവൻ വച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.