ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ കനത്ത അടി കൊടുത്ത ടർക്കിഷ് കമ്പനി ചെലെബീക്ക് (Celebi) ഒറ്റനാൾകൊണ്ട് നഷ്ടമായത് അന്ന് 50 കോടി ഡോളർ (നിലവിലെ മൂല്യപ്രകാരം ഏകദേശം 4800 കോടി രൂപ). കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ആഘാതമായിരുന്നു അതെന്ന് കമ്പനി മേധാവി ജാനൻ ചെലെബീയോലൂ (Canan Celebioglu) ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ സർക്കാരിന്റെ നടപടി വലിയ നോവാണ് കമ്പനിക്ക് നൽകിയതെന്ന് ജാനൻ ചെലെബീയോലൂ പറഞ്ഞു. 10,000 ജീവനക്കാരെ ഒറ്റദിവസംകൊണ്ട് അവർ മറ്റൊരു കമ്പനിയിലേക്ക് മാറ്റി. 40-50 കോടി ഡോളറുണ്ടായിരുന്ന കമ്പനിമൂല്യം ഒറ്റദിവസം കൊണ്ട് വെറും പൂജ്യമായെന്നും ജാനൻ ചെലെബീയോലൂ പറഞ്ഞു.
ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാന് തുർക്കി ഡ്രോണുകൾ നൽകിയതാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചത്. ടർക്കിഷ് സർക്കാരുമായി കമ്പനിക്ക് ഒരു ബന്ധവുമില്ലെന്ന് അന്ന് ചെലെബീ വാദിച്ചെങ്കിലും, രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നടപടിയെടുക്കുകയായിരുന്നു. അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികൾ ഇതേത്തുടർന്ന് ചെലെബീയുമായുള്ള സഹകരണം അവസാനിപ്പിച്ചു. അന്ന് ചെലെബീ കോടതിയെ സമീപിച്ചെങ്കിലും രാജ്യസുരക്ഷ പരമപ്രധാനമാണെന്നാണ് കോടതിയും വ്യക്തമാക്കിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.