നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സമർപ്പിച്ച ധവളപത്രത്തിലെ കണക്കുകൾ പൂർണ്ണമായും തള്ളി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ. കൊച്ചി മെട്രോ വലിയ നഷ്ടത്തിലാണെന്ന ധവളപത്രത്തിലെ വാദം തെറ്റാണെന്നും, മെട്രോയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിലവിൽ മികച്ച ലാഭത്തിലാണെന്നും കമ്പനി വ്യക്തമാക്കി.
ധവളപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മെട്രോയുടെ നിർമ്മാണച്ചെലവ് കൂടിയുള്ള കണക്കുകളാണെന്നും, പ്രവർത്തനച്ചെലവുകൾക്കായി കൊച്ചി മെട്രോ ഇപ്പോൾ സംസ്ഥാന സർക്കാരിനെ ഒട്ടും ആശ്രയിക്കുന്നില്ലെന്നും കെഎംആർഎൽ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം കണക്കുകൾ നിരത്തിയാണ് മെട്രോ അധികൃതർ ഈ വാദങ്ങളെ പ്രതിരോധിക്കുന്നത്. 2022 മുതൽ കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്. 2022-23 വർഷത്തിൽ 5.35 കോടിയും, 2023-24ൽ 22.94 കോടിയും, 2024-25ൽ 33.34 കോടി രൂപയും മെട്രോ പ്രവർത്തന ലാഭം നേടി. നടപ്പ് സാമ്പത്തിക വർഷത്തിൽ (2025-26) ഇത് 50 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെട്രോയുടെ ഒന്നാം ഘട്ട നിർമ്മാണത്തിനായി എടുത്ത വായ്പകളിൽ ഇനി ഏകദേശം 2000 കോടിയോളം രൂപ മാത്രമാണ് സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കാനുള്ളതെന്നും KMRL വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.