23-ാമത് ഫിഫ ലോകകപ്പിന് തിരശ്ശീല ഉയരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. തങ്ങളുടെ പ്രിയപ്പെട്ട ടീമിനെയും കളിക്കാരെയും പിന്തുണയ്ക്കുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. അർജന്റീന ഇതിഹാസം ലയണൽ മെസ്സിക്കും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇത് തങ്ങളുടെ അവസാന ലോകകപ്പാണ്.
കോംഗോ, ഉസ്ബക്കിസ്ഥാൻ, കൊളംബിയ എന്നിവരാണ് അവരുടെ എതിരാളികൾ. അർജന്റീനയും പോർച്ചുഗലും അവരവരുടെ ഗ്രൂപ്പുകളിലെ ഗ്രൂപ്പ് ജേതാക്കളായാൽ അവർ ടൂർണമെന്റിന്റെ ഒരേവശത്തായിരിക്കും. ഇരുവരും റൗണ്ട് ഓഫ് 32, പ്രീക്വാർട്ടർ മത്സരങ്ങളിൽ വിജയിച്ചാൽ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീന-പോർച്ചുഗൽ മത്സരത്തിന് കളമൊരുങ്ങും. ഇനി അർജന്റീനയും പോർച്ചുഗലും അവരവരുടെ ഗ്രൂപ്പുകളിലെ റണ്ണറപ്പുകളായാൽ ഇരുവരും ക്വാർട്ടറിൽ നേർക്കുനേർ വരാൻ സാധ്യതയില്ല. എന്നാൽ, പ്രീ ക്വാർട്ടറിൽ ഇരുവരും നേർക്കുനേർ വരും. ഗ്രൂപ്പിലെ ഇരുവരുടെയും എതിരാളികളെ കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു സാഹചര്യം വരാൻ സാധ്യതയില്ല. ഇനി ഇരു ടീമുകളിൽ ഒന്ന് തങ്ങളുടെ ഗ്രൂപ്പിലെ ജേതാക്കളാകുകയും മറ്റേ ടീം റണ്ണറപ്പുകളാകുകയും ചെയ്താൽ പിന്നീട് ഫൈനലിൽ മാത്രമേ ഇരുവരും തമ്മിലുള്ള മത്സരത്തിന് സാധ്യതയുള്ളൂ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.