ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്; ഇന്ന് (ജൂൺ 7) വൈകീട്ട് 7 മണി മുതൽ നാളെ രാവിലെ 6 മണി വരെ മലയോര മേഖലകളിൽ കടുത്ത യാത്രാവിലക്ക്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോര മേഖലകളിൽ കടുത്ത യാത്രാവിലക്ക് ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഇന്ന് (ജൂൺ 7) വൈകീട്ട് 7 മണി മുതൽ നാളെ രാവിലെ 6 മണി വരെയാണ് മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 


ജില്ലയിൽ നിലവിൽ ശക്തമായ മഴ തുടരുന്നതിനാലും മലയോരങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലായതിനാലും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തരമായി ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.


ദുരന്തനിവാരണ നിയമപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജില്ലാ കളക്ടർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മലയോര പാതകളിലെ അപകടസാധ്യതകൾ ഒഴിവാക്കാൻ ഈ യാത്രാവിലക്ക് കർശനമായി നടപ്പാക്കാൻ ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, ആർ.ടി.ഒ, തഹസിൽദാർമാർ എന്നിവർക്ക് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. 

ദുരന്തസാഹചര്യങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ഭരണകൂടത്തിന്റെ ഈ സുരക്ഷാ നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ കർശനമായി ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !