തൃശൂർ: തൃശൂർ മരത്തംകോട്ട് ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്കൊപ്പം കിണറ്റിൽവീണ മൂന്നുവയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കുട്ടി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബിന്നി–സീമ ദമ്പതികളുടെ മകൾ എൽസിക്കാണ് നിസാര പരുക്കേറ്റത്.
സീമയുടെ പിതാവ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇദ്ദേഹം ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയപ്പോൾ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് നിർത്തിയിട്ടു. താക്കോൽ വാഹനത്തിൽനിന്ന് എടുത്തിരുന്നില്ല. ഈ സമയം ഓട്ടോയ്ക്കുള്ളിൽ കുട്ടി കയറി കളിക്കുകയും അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആവുകയും ആയിരുന്നു.
മുന്നോട്ടുനീങ്ങിയ ഓട്ടോറിക്ഷ തലകീഴായി കിണറ്റിൽ വീണു. ഓട്ടോ കിണറ്റിൽ വീഴുന്ന ശബ്ദം കേട്ട് സമീപത്തെ പറമ്പിൽ പുല്ലുചെത്താനെത്തിയ അയൽവാസി മോഹനനാണ് ഓടിയെത്തി കുട്ടിയെ പുറത്തെത്തിച്ചത്.
കുട്ടിയുടെ ഉടുപ്പ് വാഹനത്തിൽ കുടുങ്ങിയതിനാൽ വെള്ളത്തിലേക്ക് വീണില്ല. നിസാര പരുക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾ ബെംഗളൂരുവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.