വള്ളംകളി അവധി വിവാദം;വി.ഡി. സതീശനെ പിന്തുണച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി; സംസാരിച്ചത് മറ്റൊരു വിഷയം

മലപ്പുറം: കുട്ടനാട്ടിലെ വള്ളംകളി അവധിയേക്കുറിച്ച് നിയമസഭയിൽ നടത്തിയ പ്രതികരണം സംബന്ധിച്ച വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമർശം അവധിയെക്കുറിച്ചായിരുന്നില്ലെന്നും മറ്റൊരു വിഷയത്തിൽ തന്നോട് മറുപടി നൽകുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.


'ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ ചോദ്യം വന്നപ്പോൾ എഴുന്നേറ്റ് മറുപടി പറഞ്ഞശേഷം ഇരുന്ന് എന്നോടുള്ള സംസാരം തുടർന്നുവെന്നാണ് എന്റെ ഓർമ്മ. 'ഒരു കാരണവശാലും നമുക്കത് വേണ്ട' എന്ന് പറഞ്ഞത് വേറൊരു വിഷയമായിരുന്നുവെന്നാണ് എന്റെ ഓർമ്മ. മുറിഞ്ഞുപോയ സംസാരം വാർത്തയാക്കിയതാണ്. 


അത് കുട്ടനാട് എംഎൽഎയോടല്ല എന്ന് ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും അറിയാം. ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല', കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ സബ്മിഷൻ. 

പരിശോധിച്ച് തീരുമാനിക്കാമെന്ന് സബ്മിഷന് മറുപടി പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി സീറ്റിൽ ഇരുന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയോട് 'ഒരു കാരണവശാലും കൊടുക്കില്ല' എന്ന് പയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. സഭയിലെ മൈക്ക് പിടിച്ചെടുത്ത സംഭാഷണമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !