ചർമം നാച്യുറൽ ആയി തിളങ്ങും, വാർദ്ധക്യലക്ഷണങ്ങൾ കുറയ്ക്കുന്നു, ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നു: വെള്ളം തിളപ്പിക്കുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക കൂടി ചേർക്കൂ,

ചർമം നാച്യുറൽ ആയി തിളങ്ങും, വാർദ്ധക്യലക്ഷണങ്ങൾ കുറയ്ക്കുന്നു, ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നു: വെള്ളം തിളപ്പിക്കുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക കൂടി ചേർക്കൂ,

ഭക്ഷണത്തിന് മണവും ​ഗുണവും കൂടാൻ ഏലയ്ക്ക പൊടിച്ചും ചതച്ചുമൊക്കെ ചേർക്കുന്ന ശീലം നമ്മൾക്കുണ്ട്. എന്നാൽ ചർമം തിളങ്ങാനും ഏലയ്ക്ക് സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

നിറയെ ആന്റിഓക്സിഡന്റുകളും പോഷകങ്ങളും നിറഞ്ഞ ഏലയ്ക്ക നിങ്ങളുടെ ഉള്ളിലുള്ള സൗന്ദര്യത്തെ പുറത്തു കൊണ്ടുവരാൻ സഹായിക്കും

ചില ഏലയ്ക്ക ബ്യൂട്ടി ടിപ്സ്

വെള്ളം തിളപ്പിക്കുമ്പോൾ മൂന്നോ നാലോ ഏലയ്ക്ക് കൂടി പൊട്ടിച്ചു ചേർക്കൂ. ദിവസവും ഇങ്ങനെ വെള്ളം കുടിക്കുന്നത് ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും വാർദ്ധക്യലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

മാത്രമല്ല, ഏലയ്ക്കയിലെ ഡൈയൂററ്റിക് ​ഗുണങ്ങൾ ശരീരത്തിലെ മൂത്രത്തിലെ അളവു കൂട്ടുകയും വിഷാംശങ്ങളെ വേ​ഗത്തിൽ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമം തിളക്കമുള്ളതാക്കാനും ചർമത്തിന് ആരോ​ഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും.

ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാൻ വളരെ നല്ലതാണ് ഏലയ്ക്ക. ഇത് ശരീരത്തിലെ എല്ലാ ഭാ​ഗത്തേക്കും ആവശ്യത്തിന് പോഷകങ്ങളും ഓക്സിജനും എത്തിക്കാൻ സഹായിക്കുന്നു. മുഖക്കുരു പ്രശ്നങ്ങളും കുറയ്ക്കും.

ഏലയ്ക്ക വെള്ളം തയാറാക്കുന്ന വിധം

നാലോ- അഞ്ചോ ഏലയ്ക്ക എടുത്തു നന്നായി ചതയ്ക്കുക. ശേഷം വെള്ളം തിളയ്ക്കുമ്പോൾ അതിലേക്ക് ഈ ഏലക്ക പൊടി ചേർക്കുക. ചെറുതീയിൽ 5-10 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം തണുപ്പിച്ചോ, ചെറുചൂടോടെയോ ഏലയ്ക്ക വെള്ളം കുടിക്കാം. കൂടുതല്‍ ഗുണത്തിനായി അര ടീസ്പൂൺ തേൻ കൂടി ചേർത്ത് കുടിക്കാവുന്നതാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network