മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാർ ലംഘിച്ച്‌ ഇസ്രായേല്‍: തെക്കൻ ലെബനനില്‍ അതിരൂക്ഷ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു,

ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ പുതിയ വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകം തെക്കൻ ലെബനനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം.

ശനിയാഴ്ച പുലർച്ചെയുണ്ടായ വ്യോമ-ഡ്രോണ്‍ ആക്രമണങ്ങളില്‍ അഞ്ച് പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയില്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിർത്തല്‍ കരാർ വീണ്ടും ലംഘിക്കപ്പെട്ടു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് യു.എസും ഖത്തറും മധ്യസ്ഥത വഹിച്ച വെടിനിർത്തല്‍ കരാർ നിലവില്‍ വന്നത്. 

എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ തെക്കൻ ലെബനനിലെ നബാതിയ മേഖലയില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും വീണ്ടും ആക്രമണം അഴിച്ചുവിടുകയായിരുന്നു. 

അറബ്‌സലിം നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്. മേഖലയിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ഇസ്രായേല്‍ ബോംബാക്രമണം നടത്തിയതായും പുലർച്ചെ മുതല്‍ നബാതിയയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഷെല്ലാക്രമണം തുടരുന്നതായും ലെബനൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

 വെടിനിർത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തെക്കൻ ലെബനനില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രായേല്‍ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ 47-ലധികം ലെബനൻ പൗരന്മാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ പോര് മൂർച്ഛിക്കുന്നതിനിടെയാണ് യുഎസ് - ഖത്തർ ഇടപെടലില്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം ഇപ്പോഴുണ്ടായ വെടിനിർത്തല്‍ ലംഘനത്തെക്കുറിച്ച്‌ ഇസ്രായേല്‍ സൈന്യമോ ഹിസ്ബുള്ളയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യൻ സമാധാന ചർച്ചകളെപ്പോലും ബാധിക്കുന്ന രീതിയിലാണ് ഈ ഏറ്റുമുട്ടല്‍ മുന്നോട്ടുപോകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !