സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി:സെപ്റ്റിക്ക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ മുംഡ്കയിലാണ് സംഭവം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

സുല്‍ത്താന്‍പുരി സ്വദേശികളായ അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സന്ദേശം ലഭിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടാങ്കിലെ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഇവര്‍ ബോധരഹിതരാകുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ ഉടന്‍ തന്നെ രണ്ട് അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചെങ്കിലും വഴിയിലെ കനത്ത ഗതാഗതക്കുരുക്ക് സ്ഥലത്തെത്താന്‍ ഏറെ വൈകിയിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി മൂവരെയും ടാങ്കില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും അവര്‍ മരണം സംഭവിച്ചിരുന്നു. മരിച്ച മൂന്നുപേരും ശുചീകരണത്തൊഴിലാളികാളാണെന്ന് പൊലീസ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !