മുംബൈ: സിറിയയിലെ പ്രസിഡന്റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന ഉദ്ധവ് വിഭാഗം ശിവസേനയുടെ വക്താവായ സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയില്‍ ആശങ്ക.
ഇതോടെ ആഭ്യന്തരകലാപത്തിലൂടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നത് തന്നെയാണ് ഇന്ത്യാസഖ്യത്തിന്റെ ഗൂഢപദ്ധതി എന്നാണ് കരുതപ്പെടുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദ് സിറിയ വിട്ട് റഷ്യയിലേക്ക് ഓടിപ്പോവുകയായിരുന്നു. സിറിയയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും പുറത്തുനിന്നുള്ള പിന്തുണയോടെ ചില ഭീകരവാദപ്രസ്ഥാനങ്ങള്‍ നടത്തിയ മാസങ്ങള്‍ നീണ്ട കലാപത്തിനൊടുവിലാണ് ബാഷര്‍ അല്‍ അസ്സാദിന് അധികാരവും നാടും ഉപേക്ഷിച്ച് റഷ്യയിലേക്ക് ഓടിപ്പോകേണ്ടിവന്നത്.എന്തായാലും ഇതുപോലെ ഒരു കലാപപദ്ധതി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നാണ് സഞ്ജയ് റാവുത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്. പക്ഷെ സഞ്ജയ് റാവുത്തിന്റെ ഈ പ്രസ്താവനയ്ക്ക് ശേഷമാണ് ഉദ്ധവ് താക്കറെ പക്ഷത്തുനിന്നുള്ള ആറ് എംപിമാര്‍ കൂടി എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേന (യുബിടി) വിട്ടത് എന്നത് മറ്റൊരു വിരോധാഭാസം. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഏറ്റവുമധികം പിന്തുണ നല്കുന്നവരായി ഉദ്ധവ് വിഭാഗം മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യാമുന്നണിയോഗം നടന്നപ്പോള്‍ കോക്രോച്ച് ജനതാപാര്‍ട്ടിയെ ഉദ്ധവ് താക്കറെ വാനോളം പുകഴ്ത്തിയിരുന്നു. ഇന്ത്യാമുന്നണിയുടെ അജണ്ടയും കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അജണ്ടയും ഒന്നാണെന്ന് അന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ച് അഭിജിത് ദീപ്കെ മഹാരാഷ്ട്ര സ്വദേശിയാണ്. ഇയാള്‍ ഇന്ത്യയിലേക്ക് വന്നതിന് പിന്നില്‍ ഉദ്ധവ് വിഭാഗം ശിവസേനയുടെ പിന്തുണയും ഉണ്ടെന്നറിയുന്നു. ബിജെപി-ഏക്നാഥ് ഷിന്‍ഡേ ഭരിയ്ക്കുന്ന മഹാരാഷ്ട്രയില്‍ കലാപമുണ്ടാക്കാന്‍ പദ്ധതിയുണ്ടെന്നും അറിയുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാവിവാദം ചൂടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നതെല്ലാം കലാപത്തിനുള്ള മുന്നൊരുക്കങ്ങളാണെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയില്‍ നിന്നും വന്‍ധനസഹായം ലഭിക്കുന്ന ഇന്ത്യയിലെ വിവിധ എന്‍ജിഒകള്‍ സമൂഹമാധ്യമങ്ങള്‍ മോദി സര്‍ക്കാരിനെതിരെ വ്യാപകമായി ഉപയോഗിച്ചുവരുന്നതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്.
അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെയും അമേരിക്കയിലെ സമാന്തര അധികാരസംഘമായ ഡീപ് സ്റ്റേറ്റിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നതായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിലൂടെ അദാനിയ്ക്കെതിരെ വന്‍സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചുള്ള വ്യാജറിപ്പോര്‍ട്ട് പുറത്തുവന്നതെല്ലാം വലിയ അട്ടിമറിശ്രമങ്ങളുടെ ഭാഗമായിരുന്നു. ജോര്‍ജ്ജ് സോറോസിന് വേണ്ടി ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ അജണ്ടകള്‍ സെറ്റ് ചെയ്യുന്ന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രധാന ആക്ടിവിസ്റ്റാണ്.സുനിത വിശ്വനാഥ്.
ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് സുനിത വിശ്വനാഥ്. ഹിന്ദുക്കളെ ഹിന്ദുത്വത്തിനെതിരെ തിരിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.
ഇന്ത്യയില്‍ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്രത്തെ കൂട്ടബലാത്സംഗത്തിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമവും ശങ്കരാചാര്യരെ യോഗിക്കെതിരായി തിരിക്കലും ചെന്നൈയിലെ മുരുകമലയിലെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എല്ലാം ഈ സംഘടനയുടെ അജണ്ടകള്‍ തന്നെ.
ഭരണം അട്ടിമറിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ സൈന്യത്തെ ദുര്‍ബലപ്പെടുത്തുക എന്നത് ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണ്. നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും ഡീപ് സ്റ്റേറ്റ് ഇത് ചെയ്തിരുന്നു. ഇന്ത്യയില്‍ മുന്‍ കരസേന മേധാവി നരവനെയുടെ ആത്മകഥയില്‍ പ്രതിരോധമന്ത്രിയ്ക്കെതിരായ പരാമര്‍ശങ്ങളുണ്ടെന്ന രീതിയില്‍ രാഹുല്‍ ഗാന്ധി വന്‍ പ്രചാരണം അഴിച്ചുവിട്ടത് ഈ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണ്.പക്ഷെ രാഹുലിന്റെ എല്ലാ ശ്രമങ്ങളെയും മോദി സര്‍ക്കാര്‍ പൊളിച്ചടുക്കി.ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതി വിധിവന്നു, നരവനെയെ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയെ നരവനെ തന്നെ നിഷേധിച്ചു.
അതുപോലെ നക്സല്‍ മുക്ത ഭാരതം സൃഷ്ടിക്കാനുള്ള അമിത് ഷായുടെ പദ്ധതിയെ അട്ടിമറിക്കാന്‍ നക്സലുകള്‍ക്ക് ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടനയില്‍ നിന്നു തന്നെ സംഭാവന പോയതും ആശങ്ക ഉളവാക്കിയ സംഭവമാണ്. തിമോത്തി ഇനിഷ്യേറ്റീവ് എന്ന അമേരിക്കയിലെ സൗത്ത് കരോലിന ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഘടനയാണ് ഛത്തീസ് ഗഢിലെയും അസമിലെയും നക്സല്‍ സംഘടനകള്‍ക്ക് പണം നല്‍കിയതായി ആരോപണം ഉയരുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.