നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; 45 ലക്ഷം രൂപയുടെ നഷ്ടം, കരാറുകാരനും ഇടനിലക്കാരനും എതിരെ കേസ്,

നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; 45 ലക്ഷം രൂപയുടെ നഷ്ടം, കരാറുകാരനും ഇടനിലക്കാരനും എതിരെ കേസ്,

കൊച്ചി: കിഴക്കമ്പലം പൊയ്യക്കുന്നത്ത് നിർമാണത്തിലിരുന്ന വീട് തകർന്ന സംഭവത്തില്‍ കരാറുകാരനും ഇടനിലക്കരുമെതിരെ കേസ്.

മതിലകം സ്വദേശി നിയാസിനും എറണാകുളം സ്വദേശിയായ അഭിനന്ദിനുമെതിരെയാണ് കുപ്പയില്‍ ഇടക്കാല സില്‍വി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2025 ജൂലൈ മുതല്‍ 2026 ഏപ്രില്‍ വരെ ഇരുനില വീട് നിർമിച്ച്‌ നല്‍കാമെന്ന കരാർ അടിസ്ഥാനത്തില്‍ പ്രതികള്‍ വീട്ടുടമയില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നു. 

പ്ലാനും പെർമിറ്റും എടുത്ത് നല്‍കാമെന്നും മൂന്ന് ലക്ഷം രൂപ 10 മാസത്തിനകം തിരികെ നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണ് കരാറില്‍ ഏർപ്പെടുത്തിയതെന്നും സില്‍വി പരാതിയില്‍ പറയുന്നു.
തുടർന്ന് വീടിന്റെ നിർമാണത്തിനായി പരാതിക്കാരിയുടെയും ഭർത്താവിന്റെയും അക്കൗണ്ടുകളില്‍ നിന്ന് 21.13 ലക്ഷം രൂപയിലധികം കൈപ്പറ്റിയെങ്കിലും, കരാറിന് വിരുദ്ധമായി നിലവാരമില്ലാത്ത നിർമാണ സാമഗ്രികള്‍ ഉപയോഗിക്കുകയും നിർമാണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായും പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ മേയ് 28നാണ് നിർമാണത്തിലിരുന്ന ഇരുനില വീട് പൂർണമായും തകർന്ന് വീണത്. 

ഏകദേശം 25 ലക്ഷം രൂപ ഇതുവരെ നിർമാണത്തിനായി ചെലവഴിച്ചിരുന്നുവെന്നും, കെട്ടിടം തകർന്നതോടെ 45 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയില്‍ സില്‍വി പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !